നിതീഷ് കുമാർ സർക്കാരിന് തിരിച്ചടി; പിന്നാക്ക സംവരണം 65 ശതമാനമാക്കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

പിന്നാക്ക വിഭാഗങ്ങളിലെ ജനസംഖ്യ സംബന്ധിച്ച പുതിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് സംവരണം വർധിപ്പിച്ചത്. എന്നാൽ ഇത് ആർട്ടിക്കിൾ 14,16,20 എന്നിവയുടെ ലംഘനമാണ് എന്നു കാണിച്ച് സമർപ്പിച്ച ഹർജികളിലാണ് കോടതിയുടെ ഉത്തരവ്.

author-image
Vishnupriya
New Update
ni

നിതീഷ് കുമാർ

Listen to this article
0.75x 1x 1.5x
00:00 / 00:00

പട്ന : ബിഹാറിൽ ദലിതർക്കും പിന്നാക്ക വിഭാഗക്കാർക്കും ആദിവാസികൾക്കുമുള്ള സംവരണം 50ൽ നിന്ന് 65 ശതമാനമായി ഉയർത്താനുള്ള തീരുമാനം റദ്ദാക്കി ഹൈക്കോടതി. 2023 നവംബറിൽ സർക്കാർ കൊണ്ടുവന്ന തീരുമാനത്തെ എതിർത്തുകൊണ്ട് സമർപ്പിച്ച ഹർജികളിലാണ് ‌ചീഫ് ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

പിന്നാക്ക വിഭാഗങ്ങളിലെ ജനസംഖ്യ സംബന്ധിച്ച പുതിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് സംവരണം വർധിപ്പിച്ചത്. എന്നാൽ ഇത് ആർട്ടിക്കിൾ 14,16,20 എന്നിവയുടെ ലംഘനമാണ് എന്നു കാണിച്ച് സമർപ്പിച്ച ഹർജികളിലാണ് കോടതിയുടെ ഉത്തരവ്. പുതിയ സർവേ പ്രകാരം സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 63 ശതമാനത്തോളം പേർ ഒബിസി, ഇബിസി വിഭാഗത്തിലുള്ളവരാണ്.

Nitish kumar patna high court