സംസ്ഥാന പര്യടനത്തിനൊരുങ്ങി നടനും ടിവികെ അധ്യക്ഷനുമായ വിജയ്. ടിവികെ പാർട്ടിയുടെ ആശയങ്ങൾ ജനങ്ങളിൽ എത്തിക്കാൻ വേണ്ടിയാണ് പര്യടനം. ഡിസംബർ രണ്ടിന് കോയമ്പത്തൂരിലാണ് യാത്രക്ക് തുടക്കമാവുക. ഡിസംബർ 27ന് തിരുനെൽവേലിയിലാണ് മെഗാറാലിയോടെ സമാപനം.
അതിനിടെ വിജയ്‌യെ വിമർശിക്കരുതെന്ന് പാർട്ടി വക്താക്കൾക്കും നേതാക്കൾക്കും അണ്ണാ ഡിഎംകെ നിർദ്ദേശം നൽകി. വിജയ് എഡിഎംകെയെ എതിർത്തിട്ടില്ലെന്നും അനാവശ്യമായി പ്രകോപനത്തിന് ശ്രമിക്കരുതെന്നുമാണ് നിർദ്ദേശം. വിജയുമായി ബന്ധപ്പെട്ട ചാനൽ ചർച്ചകളിൽ നിന്നും അണ്ണാ ഡിഎംകെ നേതാക്കൾ വിട്ടുനിൽക്കെയാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
അതേസമയം വിജയ്‌ക്കെതിരെ നടൻ സീമാൻ രംഗത്തെത്തിയിരുന്നു. ചെന്നൈയിലെ സമ്മേളനത്തിലാണ് സീമാൻ വിജയ്‌യെ രൂക്ഷമായി പരിഹസിച്ചത്. ഇതോടെ ടിവികെ വഴി രാഷ്ട്രീയത്തിൽ ഇറങ്ങിയ വിജയ്‌യുടെ രാഷ്ട്രീയ എതിരാളികൾ കൂടുന്നു എന്ന സൂചനയാണ് രാഷ്ട്രീയ വൃത്തങ്ങൾ നൽകുന്നത്. നേരത്തെ വിജയ് പാർട്ടി രൂപീകരിച്ചതോടെ തമിഴ് ദേശീയത ഉയർത്തിപ്പിടിച്ച് 10 ശതമാനത്തിന് അടുത്ത് വോട്ട് നോടുന്ന എൻടികെയ്ക്ക് വലിയ ക്ഷീണം ഉണ്ടാകുമെന്ന് വിലയിരുത്തൽ വന്നിരുന്നു.