സെബി മേധാവി മാധബി പുരി ബുച്ചിനെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി അന്വേഷണം

ഓഗസ്റ്റ് 29ന് ചേര്‍ന്ന സമിതിയുടെ ആദ്യയോഗത്തില്‍ സെബിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ബുച്ചിനെതിരായ ആരോപണങ്ങളെക്കുറിച്ചും അന്വേഷണിക്കണമെന്ന് നിരവധി അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

author-image
anumol ps
New Update
sebi-madhabi-puri

madhabi puri buch

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 


ന്യൂഡല്‍ഹി: സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ മേധാവി മാധബി പുരി ബുച്ചിനെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാനൊരുങ്ങി പാര്‍ലമെന്റി പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി(പിഎസി). അന്വേഷണത്തിന്റെ ഭാഗമായി ഈ മാസം അവസാനത്തോടെ മാധബിയെ വിളിച്ചുവരുത്തിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  

ഓഗസ്റ്റ് 29ന് ചേര്‍ന്ന സമിതിയുടെ ആദ്യയോഗത്തില്‍ സെബിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ബുച്ചിനെതിരായ ആരോപണങ്ങളെക്കുറിച്ചും അന്വേഷണിക്കണമെന്ന് നിരവധി അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് നടപടി. വിപണി റെഗുലേറ്ററായ സെബിക്കും മേധാവിയായ മാധബി പുരി ബുച്ചിനുമെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങളില്‍ അംഗങ്ങള്‍ പലരും ആശങ്ക രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് യോഗത്തില്‍ ഇത് ചേര്‍ത്തത്. കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ അധ്യക്ഷനായ സമിതിയില്‍ എന്‍ഡിഎയിലെയും പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യാ സഖ്യത്തിലെയും അംഗങ്ങളുണ്ട്.

ആരോപണങ്ങള്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്നത് ഹിന്‍ഡെന്‍ബെര്‍ഗിന്റെ ആരോപണം ഉയര്‍ന്നപ്പോള്‍ മുതലുള്ള പ്രതിപക്ഷത്തിന്റെ ആവശ്യമാണ്.

അദാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡെന്‍ബെര്‍ഗ് റിസര്‍ച്ച് ഉന്നയിച്ച ആരോപണങ്ങളില്‍ സെബി അന്വേഷണം നടത്തിയിരുന്നു. ഇത് ഭിന്ന താല്‍പര്യ(കോണ്‍ഫ്ളിക്ട് ഓഫ് ഇന്ററസ്റ്റ്)ത്തിന്റെ ഭാഗമായിവരുമെന്ന് ബുച്ചിനെതിരെ ആരോപണമുയര്‍ന്നിരുന്നു. ബുച്ച് നേരത്തെ ജോലി ചെയ്തിരുന്ന ഐസിഐസിഐ ബാങ്കുമായുള്ള പണമിടപാടുകളെ ഈയിടെ കോണ്‍ഗ്രസ് ചോദ്യം ചെയ്തിരുന്നു.

sebi Madhabi Puri Buch parliament public accounts