പാമ്പൻ പാലത്തിന് സമാന്തരപാലം തയാർ

രാമനാഥപുരം മണ്ഡപം മുതൽ രാമേശ്വരം വരെ കടലിന് മീതേയുള്ള ഇന്ത്യയിലെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ്റെയിൽ പാലം,  രാജ്യത്തെ എഞ്ചിനീയറിങ് വിസ്മയം. പുതിയ പാമ്പൻ പാലത്തിന്റെ സവിശേഷതകൾ ഏറെയാണ്.

author-image
Anagha Rajeev
New Update
pamban palam
Listen to this article
0.75x 1x 1.5x
00:00 / 00:00

ധനുഷ്‌കോടിയെ പ്രേതനഗരമാക്കിയ ദുരന്തത്തിന്റെ ബാക്കി പത്രമായിരുന്നു പാമ്പൻ പാലം. ചുഴലിക്കറ്റിൽതകർന്ന പാലം 46 ദിവസം കൊണ്ടാണ് അറ്റകുറ്റപണി പൂർത്തിയാക്കി അന്ന് തുറന്നു കൊടുത്തത്. സുരക്ഷാകാരണങ്ങളാൽ കഴിഞ്ഞ രണ്ടുവ‍‍ർഷമായി അടച്ചിട്ടിരുന്ന രാമേശ്വരം പാമ്പൻ പാലത്തിന് സമാന്തരമായി നി‍ർമിച്ച പുതിയ പാലത്തിലൂടെ റെയിൽവേയുടെ പരീക്ഷണഓട്ടം വിജയിച്ചു. 

രാമനാഥപുരം മണ്ഡപം മുതൽ രാമേശ്വരം വരെ കടലിന് മീതേയുള്ള ഇന്ത്യയിലെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ്റെയിൽ പാലം,  രാജ്യത്തെ എഞ്ചിനീയറിങ് വിസ്മയം. പുതിയ പാമ്പൻ പാലത്തിന്റെ സവിശേഷതകൾ ഏറെയാണ്. പ്രക്ഷുബ്ധമായ കടലിൽ 2.08 കിലോമീറ്റർ നീളത്തിൽ നിർമിച്ച പാലത്തിലൂടെ കഴിഞ്ഞ ദിവസംട്രെയിനുകളുടെ പരീക്ഷണ ഓട്ടം ദക്ഷിണ റയിൽവെ പൂർത്തിയാക്കി. 

കപ്പലുകൾക്ക് വഴിയൊരുക്കാൻ ഒരുഭാഗം ലംബമായി 17 മീറ്റർ ഉയരുന്ന 'വെർട്ടിക്കൽ ലിഫ്റ്റിങ്' സംവിധാനമാണ് പുതിയപാമ്പൻ പാലത്തിൽ ഒരുക്കിയിരിക്കുന്നത്. 2.65 ഡിഗ്രി വളഞ്ഞ വിന്യാസമാണ് പാലത്തിന്റെ പ്രധാനസവിശേഷത. ലിഫ്റ്റ് സ്പാനിന്റെ ഫിക്സിംഗ് പോയിന്റ് നി‌ർമ്മാണം പൂർത്തിയായ പശ്ചാത്തലത്തിലാണ് റെയിൽവെ പരീക്ഷണ ഓട്ടം പൂർത്തിയാക്കിയത്. 

 

 

Pamban bridge