കോൺഗ്രസ് തിരഞ്ഞെടുപ്പ് പരിപാടികളിൽ പാക്കിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം മുഴക്കുന്നു: അമിത് ഷാ

പാക്കിസ്ഥാൻ സിന്ദാബാദ്’ എന്ന മുദ്രാവാക്യം വിളിക്കുമ്പോൾ രാഹുൽ ഗാന്ധി എന്തിനാണ് മിണ്ടാതിരുന്നത് എന്നാണ് ‌അദ്ദേഹത്തോട് ചോദിക്കുന്നത്.

author-image
Anagha Rajeev
Updated On
New Update
amith shah

ചണ്ഡിഗഡ്∙ ഹരിയാനയിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പാക്കിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം മുഴക്കുന്നുവെന്നു ബിജെപി നേതാവ് അമിത് ഷാ ആരോപിച്ചു. പ്രീണന രാഷ്ട്രീയം കൊണ്ട് കോൺഗ്രസ് അന്ധരായെന്നും ബാദ്ഷാപൂരിൽ നടന്ന റാലിയിൽ അദ്ദേഹം പറഞ്ഞു. 

‘‘ഞാൻ ഹരിയാനയിൽ പുതിയ പ്രവണത കാണുന്നു. കോൺഗ്രസ് വേദികളിൽ പാക്കിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യങ്ങൾ ഉയരുന്നു. ‘പാക്കിസ്ഥാൻ സിന്ദാബാദ്’ എന്ന മുദ്രാവാക്യം വിളിക്കുമ്പോൾ രാഹുൽ ഗാന്ധി എന്തിനാണ് മിണ്ടാതിരുന്നത് എന്നാണ് ‌അദ്ദേഹത്തോട് ചോദിക്കുന്നത്. കശ്മീർ നമ്മുടേതാണോ അല്ലയോ? ആർട്ടിക്കിൾ 370 നീക്കം ചെയ്യണമോ വേണ്ടയോ? ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരുമെന്ന് കോൺഗ്രസും രാഹുൽ ബാബയും പറയുന്നു. രാഹുൽ ഗാന്ധിയുടെ മൂന്ന് തലമുറകൾക്ക് പോലും ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരാൻ കഴിയില്ല. ഹരിയാനയിലെ യുവാക്കൾ കശ്മീരിനെ സംരക്ഷിക്കാൻ ഒരുപാട് ത്യാഗങ്ങൾ ചെയ്തു. അത് വെറുതെയാകില്ല’’ – അമിത് ഷാ പറഞ്ഞു.

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ വഖഫ് ഭേദഗതി ബിൽ സർക്കാർ കൊണ്ടുവരുമെന്നും അമിത് ഷാ പറഞ്ഞു. വഖഫ് ബോർഡ് നിയമം ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ടല്ലേയെന്ന് ചോദിച്ച അദ്ദേഹം ഈ ശീതകാല സമ്മേളനത്തിൽ തങ്ങൾ അത് മെച്ചപ്പെടുത്തി നേരെയാക്കുമെന്നും പറഞ്ഞു.

amith sha