ഒടുവിൽ തുറന്നു സമ്മതിച്ച് പാക്കിസ്ഥാൻ; കാർഗിൽ യുദ്ധത്തിൽ പങ്കുണ്ട്

ആദ്യമായാണ് അധികാരത്തിലിരിക്കുന്ന പാക്ക് സൈനിക മേധാവി കാർഗിൽ യുദ്ധത്തിൽ തങ്ങൾക്കു നേരിട്ടു പങ്കുണ്ടെന്ന് പരസ്യമായി സമ്മതിക്കുന്നത്. ഇതുവരെ കാർഗിൽ യുദ്ധത്തിൽ പങ്കുണ്ടെന്ന ആരോപണം പാക്കിസ്ഥാൻ നിരന്തരം തള്ളിക്കളയുകയായിരുന്നു.

author-image
Vishnupriya
New Update
cv

കാർഗിൽ യുദ്ധവിജയത്തിന്റെ ഭാഗമായി ജമ്മു കശ്മീരിലെ ദ്രാസ് സെക്ടറിലെ പോയിന്റ് 4875–ൽ ഇന്ത്യൻ സൈനികർ ദേശീയപതാക ഉയർത്തിയപ്പോൾ.

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: കാർഗിൽ യുദ്ധത്തിൽ പങ്കുണ്ടെന്ന് ആദ്യമായി തുറന്ന് സമ്മതിച്ച് പാക്കിസ്ഥാൻ സൈന്യം. പാക്കിസ്ഥാൻ പ്രതിരോധ ദിനത്തിൽ നടത്തിയ പ്രസ്താവനയിൽ പാക്ക് സൈനിക മേധാവി അസിം മുനീറാണ് ഇത് സംബന്ധിച്ച പരസ്യ പ്രസ്താവന നടത്തിയത്. ‘1948ലും 1965ലും 1971ലും 1999ൽ കാർഗിലിലും ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടന്ന യുദ്ധത്തിൽ ആയിരക്കണക്കിന് രക്തസാക്ഷികൾ രാജ്യത്തിനായി ജീവത്യാഗം ചെയ്തു’ എന്നായിരുന്നു അസിം മുനീറിന്റെ വാക്കുകൾ.

ആദ്യമായാണ് അധികാരത്തിലിരിക്കുന്ന പാക്ക് സൈനിക മേധാവി കാർഗിൽ യുദ്ധത്തിൽ തങ്ങൾക്കു നേരിട്ടു പങ്കുണ്ടെന്ന് പരസ്യമായി സമ്മതിക്കുന്നത്. ഇതുവരെ കാർഗിൽ യുദ്ധത്തിൽ പങ്കുണ്ടെന്ന ആരോപണം പാക്കിസ്ഥാൻ നിരന്തരം തള്ളിക്കളയുകയായിരുന്നു. 1999 മേയ്ക്കും ജൂലൈയ്ക്കും ഇടയിൽ കാർഗിലിൽ നിയന്ത്രണരേഖ മറികടന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത് ‘കശ്മീരിലെ സ്വാതന്ത്ര്യ പോരാളികൾ’ അല്ലെങ്കിൽ ‘മുജാഹിദ്ദീനുകൾ’ ആണെന്നായിരുന്നു പാക്കിസ്ഥാന്റെ ആവർത്തിച്ചുള്ള വാദം. ഇക്കാരണം പറഞ്ഞ് കാർഗിലിൽ സൈന്യം വധിച്ച പാക്ക് സൈനികരുടെ മൃതദേഹങ്ങൾ സ്വീകരിക്കാൻ പാക്കിസ്ഥാൻ വിസമ്മതിച്ചിരുന്നു. നേരത്തെ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫും കാർഗിലിലെ തങ്ങളുടെ ഇടപെടൽ വലിയ മണ്ടത്തരമായിരുന്നെന്ന് വിമർശിച്ചിരുന്നു.

pakisthan cargil war