ഹൈദരാബാദ്: ഇന്ത്യൻ ബാഡ്മിന്റൺ സൂപ്പർ തരാം പി വി സിന്ധു വിവവിതയാകുന്നു.ഈ മാസം 22 ന് ഉദയ്പൂരിൽ വച്ചാണ് വിവാഹം. പോസിഡെക്സ് ടെക്നോളജീസ് എന്ന സ്ഥാപനത്തിന്റെ എക്സ്ക്യൂട്ടീവ് ഡയറക്ടറായ ഹൈദരാബാദ് സ്വദേശി വെങ്കടദത്ത സായ് ആണ് വരൻ.24 ന് ഹൈദരാബാദിലായിരിക്കും വിവാഹ സത്കാരം.
സിന്ധുവിന്റെ പിതാവാണ് വിവാഹ കാര്യം സ്ഥിതീകരിച്ചതു.രണ്ടു കുടുംബങ്ങളും ഏറെ കാലങ്ങളായി അറിയുന്നവർ ആണെന്നും കഴിഞ്ഞ മാസമാണ് വിവാഹം സംബന്ധിച്ച തീരുമാനം എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടവേളയ്ക്കു ശേഷം തരാം കഴിഞ്ഞ ദിവസമാണ് ഫോമിൽ എത്തുന്നത്. സയ്യിദ് മോദി അന്തരാഷ്ട്ര മത്സരത്തിൽ കിരീടം നേടിയിരുന്നു ഇതിനു പിന്നാലെയാണ് വിവാഹ തീയതി പുറത്തുവന്നത്.ജനുവരി മുതൽ മത്സര രംഗത്ത് സജീവം ആകുന്നതിന്റെ ഒരുക്കത്തിലാണ് താരം