മോദിക്ക് എക്സിലൂടെ തുറന്ന കത്ത് പങ്കുവച്ച് ഖാര്‍ഗെ

കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ എഴുതിയ കാര്യങ്ങളും കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങളും മനസിലാക്കാനുള്ള ബുദ്ധിയും വിവേകവും ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഉണ്ട്. ഞങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ വ്യക്തവും ലളിതവുമാണ്

author-image
Sruthi
New Update
mallikarjun kharge

Our votebank is every Indian Congress President Mallikarjun Kharge writes letter to PM Narendra Modi

Listen to this article
0.75x 1x 1.5x
00:00 / 00:00

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് പ്രധാനമന്ത്രി അയച്ച സന്ദേശത്തിന് മറുപടി കൂടിയായാണ് ഖാര്‍ഗെ സമൂഹമാധ്യമമായ എക്സിലൂടെ തുറന്ന കത്ത് പങ്കുവച്ചത്. പ്രിയപ്പെട്ട പ്രധാനമന്ത്രിക്ക് എന്ന് പറഞ്ഞാണ് കത്ത് ആരംഭിക്കുന്നത്. വോട്ടര്‍മാരോട് എന്താണ് പറയേണ്ടതെന്ന് എല്ലാ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കും നിങ്ങള്‍ എഴുതി നല്‍കിയ കത്ത് ഞാന്‍ കണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസിന് ചേരാത്ത ഭാഷ ഉപയോഗിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചത് നിങ്ങളിലെ നിരാശയും ആശങ്കയും കാരണമാണെന്നും പറഞ്ഞാണ് ഖാര്‍ഗെ കത്ത് ആരംഭിക്കുന്നത്.

കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ എഴുതിയ കാര്യങ്ങളും കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങളും മനസിലാക്കാനുള്ള ബുദ്ധിയും വിവേകവും ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഉണ്ട്. ഞങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ വ്യക്തവും ലളിതവുമാണ് .അത് ജനങ്ങളോടെ വിശദീകരിക്കേണ്ടതിന്റെ ആവശ്യകതയില്ലെന്നും അദ്ദേഹം കത്തില്‍ പരാമര്‍ശിച്ചു.

ഖാര്‍ഗെയുടെ കത്തില്‍ കോണ്‍ഗ്രസ് ഉന്നയിച്ച ന്യായ് വാഗ്ദാനങ്ങള്‍ എണ്ണിപ്പറയുന്നുമുണ്ട്. തൊഴിലില്ലായ്മ അനുഭവിക്കുന്ന യുവാക്കള്‍ക്കു വേണ്ടിയുള്ള യുവ ന്യായ്, നിങ്ങളുടെ നേതാക്കളില്‍ നിന്നും അവരുടെ മനോഭാവം കാരണവും രാജ്യത്ത് പീഡനമനുഭവിച്ച് കൊണ്ടിരിക്കുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും ശാക്തീകരിക്കാന്‍ നാരി ന്യായി, അവകാശങ്ങള്‍ ചോദിച്ചതിന് നിങ്ങള്‍ അടിച്ചമര്‍ത്തിയ കര്‍ഷകരെ ശാക്തീകരിക്കാന്‍ കിസാന്‍ ന്യായ്, വരുമാന അസമത്വം കാരണം ബുദ്ധിമുട്ടനുഭവിക്കുന്ന തൊഴിലാളികള്‍ക്കായി ശ്രമിക് ന്യായ്, പാവങ്ങളെ ശാക്തീകരിക്കാനും അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുമായി ഹിസ്സേധാരി ന്യായ്, എല്ലാവര്‍ക്കും ന്യായമാണ് ഞങ്ങളുടെ ഉറപ്പ്-കത്തില്‍ പറയുന്നു.

'Our votebank is every Indian': Congress President Mallikarjun Kharge writes letter to PM Narendra Modi
modi kharge