ജമ്മു കശ്മീരിലെ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

ഏറ്റുമുട്ടലുകൾ തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികള്‍ വിലയിരുത്തി പ്രതിരോധം ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഞായറാഴ്ച ഉന്നതതല യോഗം ചേര്‍ന്നിരുന്നു.

author-image
Vishnupriya
Updated On
New Update
army

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

കശ്മീർ: ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചതായി സുരക്ഷാസേന അറിയിച്ചു. ഞായറാഴ്ച രാത്രി തുടങ്ങിയ ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങൾ വഴിയാണ് മരണം സ്ഥിരീകരിച്ചത്. നോർത്ത് കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ അറഗാമിലാണ് സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ നടന്നത്. ഇവിടെ 2 ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാസേനയ്ക്ക് വിവരം ലഭിച്ചിരുന്നു.

ഏറ്റുമുട്ടലുകൾ തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികള്‍ വിലയിരുത്തി പ്രതിരോധം ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഞായറാഴ്ച ഉന്നതതല യോഗം ചേര്‍ന്നിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ജമ്മു കശ്മീരിലെ റിയാസി, കത്വ, ദോഡ ജില്ലകളിലായി നടന്ന 4 ഭീകരാക്രമണത്തിൽ ഒരു സിആർപിഎഫ് ജവാൻ ഉൾപ്പെടെ 9 പേർ കൊല്ലപ്പെട്ടിരുന്നു.

encounter terrorist