‍ഒമർ അബ്ദുള്ള ജമ്മു കശ്മീർ മുഖ്യമന്ത്രി; തീരുമാനം നിയമസഭാ കക്ഷി യോഗത്തിൽ

ഇത് രണ്ടാം തവണയാണ് ഒമർ അബ്ദുള്ള  ജമ്മു കശ്മീർ മുഖ്യമന്ത്രിയാവുന്നത്. ജമ്മുമേഖലയിലെ സീറ്റുകളിൽ കൂടി വിജയിച്ചാണ് നാഷണൽ കോൺഫറൻസ് വ്യക്തമായ ആധിപത്യം നേടിയത്.

author-image
Greeshma Rakesh
New Update
omar abdullah choosen as leader set to be new cm of Jammu and Kashmir

omar abdullah choosen as leader set to be new cm of Jammu and Kashmir

ഡൽഹി: ജമ്മു കശ്മീർ മുഖ്യമന്ത്രിയായി നാഷ്ണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള.നാഷണൽ കോൺഫറൻസ് നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം.ഫറൂക്ക് അബ്ദുള്ളയാണ് ഒമർ അബ്ദുള്ളയെ മുഖ്യമന്ത്രിയാക്കിയുള്ള തീരുമാനം പ്രഖ്യാപിച്ചത്.ഇത് രണ്ടാം തവണയാണ് ഒമർ അബ്ദുള്ള  ജമ്മു കശ്മീർ മുഖ്യമന്ത്രിയാവുന്നത്. ജമ്മുമേഖലയിലെ സീറ്റുകളിൽ കൂടി വിജയിച്ചാണ് നാഷണൽ കോൺഫറൻസ് വ്യക്തമായ ആധിപത്യം നേടിയത്.

ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടിയ ഹിന്ദു ഭൂരിപക്ഷ മേഖലകളിൽ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാനായി.അതെസമയം ജമാ അത്തെ ഇസ്ലാമിയും, എഞ്ചിനിയർ റഷീദിൻറെ പാർട്ടിയും മത്സരത്തിൽ വൻ പരാജയമാണ് നേരിട്ടത്. രാജ്യം ഉറ്റുനോക്കിയ ജമ്മുകശ്മീർ തെരഞ്ഞെടുപ്പിൽ തൂക്ക് സഭക്ക് സാധ്യതയോ എന്ന ആകാംക്ഷക്കിടെയാണ് നാഷണൽ കോൺഫറൻസ് സഖ്യം അനായാസേന ജയിച്ചു കയറിയത്.

നാഷണൽ കോൺഫറൻസ് നേടിയ തകർപ്പൻ ജയത്തിൻറെ ക്രെഡിറ്റിൽ കോൺഗ്രസിനും ആശ്വസിക്കാം. കശ്മീർ മേഖലയിലെ 47 സീറ്റിൽ ഭൂരിപക്ഷവും നാഷണൽ കോൺഫറൻസാണ് സ്വന്തമാക്കയത്.മത്സരിച്ച 57ൽ 42 സീറ്റുകൾ നേടി നാഷണൽ കോൺഫറൻസ് തരംഗമായി മാറുകയായിരുന്നു. മത്സരിച്ച രണ്ട് സീറ്റുകളിലും ഒമർ അബ്ദുള്ളയും വിജയിച്ചു. 
 
ഇന്ത്യ സഖ്യത്തിൽ 32 സീറ്റുകൾ കോൺഗ്രസിന് നൽകിയെങ്കില്ലും 6 ഇടത്ത് മാത്രമാണ്  വിജയിക്കാനായത്.വിഘടനവാദികൾക്ക് ഏറെ സ്വാധീനമുള്ള വടക്കൻ കശ്മീരിലും നാഷണൽ കോൺഫറൻസാണ് കൂടുതൽ സീറ്റുകൾ നേടിയത്.പത്ത് കൊല്ലം മുൻപ് ജമ്മുകശ്മീർ ഭരിച്ചിരുന്ന പിഡിപി മൂന്ന് സീറ്റിലേക്ക് ചുരുങ്ങി. മുഫ്തി കുടുംബത്തിലെ ഇളമുറക്കാരിയും മെഹബൂബ മുഫ്തിയുടെ മകളുമായ ഇൽത്തിജ മുഫ്തിയുടെ പരാജയവും വൻ തിരിച്ചടിയായി. ആരുടെയും സഹായം കൂടാതെ ഇന്ത്യസഖ്യത്തിന് സർക്കാർ ഉണ്ടാക്കാമെന്ന് വന്നതോടെ ഒമർ അബ്ദുള്ളയാകും നേതാവെന്ന് ഫറൂക്ക് അബ്ദുള്ള പ്രഖ്യാപിച്ചിരുന്നു.

 

assembly election jammu and kashmir omar abdullah