ജമ്മുകശ്മീർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒമർ അബ്ദുല്ല

ഒമറിനൊപ്പം ഉപമുഖ്യമന്ത്രിയായി സുരീന്ദർ ചൗധരി ഉൾപ്പെടെ അഞ്ചുമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു.

author-image
Vishnupriya
New Update
as

ശ്രീനഗർ: ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്ദുല്ല സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഒമറിനൊപ്പം ഉപമുഖ്യമന്ത്രിയായി സുരീന്ദർ ചൗധരി ഉൾപ്പെടെ അഞ്ചുമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു. കശ്മീർ കുൽഗാമിൽ നിന്നുള്ള സകീന ഇട്ടുവാണ് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരിലെ ഏക വനിത. ജാവേദ് റാണ, മുൻ മന്ത്രിയായിരുന്ന ജാവേദ് ദാർ, സതീഷ് ശർമ്മ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത മറ്റുള്ളവർ. 

സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച് ജമ്മുകശ്മീരിൽ സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കിയിരുന്നു. ഷേർ-ഇ-കശ്മീർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്. ഗവർണർ മനോജ് സിൻഹ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. കശ്മീരിനുള്ള പ്രത്യേക അധികാരം ഒഴിവാക്കിയതിനു ശേഷമുള്ള ആദ്യ മുഖ്യമന്ത്രിയായാണ് ഒമർ അബ്ദുല്ല സത്യപ്രതിജ്ഞ ചെയ്തത്. നാഷനൽ കോൺഫറൻസ് (എൻസി) ഉപാധ്യക്ഷനായ ഒമർ (54) രണ്ടാംതവണയാണ് മുഖ്യമന്ത്രിയാവുന്നത്. 2009 മുതൽ 2014 വരെ അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു.

jammu kashmir omar abdullah