ചന്ദ്രബാബു നായിഡു നാളെ അധികാരത്തിലേക്ക്

.ജനസേന സ്ഥാപകന്‍ പവന്‍ കല്യാണിനെ പാര്‍ട്ടിയുടെ സഭാനേതാവായും തെരഞ്ഞെടുത്തു. എല്ലാവരുടെയും സഹകരണത്തോടെ താന്‍ നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് യോഗത്തെ അഭിസംബോധന ചെയ്യവേ ചന്ദ്രബാബു നായിഡു പറഞ്ഞു.

author-image
Rajesh T L
New Update
d

oath ceremony updates

Listen to this article
0.75x 1x 1.5x
00:00 / 00:00

ആന്ധ്രാപ്രദേശ് നിയമസഭ കക്ഷി നേതാവായി തെലുഗു ദേശം പാര്‍ട്ടി അധ്യക്ഷന്‍ എന്‍ ചന്ദ്രബാബു നായിഡുവിനെ തെരഞ്ഞെടുത്തു. വിജയവാഡയില്‍ നടന്ന തെലുഗുദേശം പാര്‍ട്ടി, ജനസേന, ബിജെപി എംഎല്‍എമാരുടെ യോഗത്തില്‍ ജനസേന അധ്യക്ഷന്‍ പവന്‍ കല്യാണ്‍ അദ്ദേഹത്തെ നിയമസഭ കക്ഷി നേതാവായി നാമനിര്‍ദേശം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷ ഡി പുരന്ദേശ്വരി ഇതിനെ പിന്താങ്ങി. ഇതോടെ നായിഡു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായി.നേരത്തെ ടിഡിപി നിയമസഭകക്ഷി നേതാവായി ഇദ്ദേഹത്തെ പാര്‍ട്ടി ഐക്യകണ്‌ഠേന തെരഞ്ഞെടുത്തതായി ടിഡിപി നേതാവ് കെ അത്ചെന്‍ നായിഡു പറഞ്ഞു. ജനസേന സ്ഥാപകന്‍ പവന്‍ കല്യാണിനെ പാര്‍ട്ടിയുടെ സഭാ നേതാവായും തെരഞ്ഞെടുത്തു. എല്ലാവരുടെയും സഹകരണത്തോടെ താന്‍ നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് യോഗത്തെ അഭിസംബോധന ചെയ്യവേ ചന്ദ്രബാബു നായിഡു പറഞ്ഞു. അതിന് എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സത്യപ്രതിജ്ഞ ചടങ്ങിനെത്തും. 

 

oath ceremony