ഘടക കക്ഷി മന്ത്രിമാര്‍ക്ക് മികച്ച വകുപ്പുകള്‍ നല്‍കി മോദി

ചിരാഗ് പാസ്വാന് ഭക്ഷ്യ വകുപ്പ് നല്‍കി. ശിവരാജ് സിങ്ങ് ചൗഹാന് വളരെ പ്രധാനപ്പെട്ട കൃഷി, ഗ്രാമ വികസന വകുപ്പുകള്‍ ലഭിച്ചത് ശ്രദ്ധേയമായി. മുന്‍ ആരോഗ്യമന്ത്രി മന്‍സുഖ് മണ്ഡവ്യയെ സ്പോര്‍ട്സ്, യുവജനക്ഷേമം, തൊഴില്‍ വകുപ്പുകള്‍ ലഭിച്ചു.

author-image
Rajesh T L
New Update
mod

oath ceremony

Listen to this article
0.75x 1x 1.5x
00:00 / 00:00

മൂന്നാം മോദി സര്‍ക്കാറിലെ വകുപ്പ് വിഭജനത്തില്‍ ഘടക കക്ഷി മന്ത്രിമാര്‍ക്ക് മികച്ച വകുപ്പുകള്‍ തന്നെ നല്‍കിയെന്നതാണ് പ്രത്യേകത. കൃഷി വകുപ്പ് ആവശ്യപ്പെട്ട ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമിക്ക് ഉരുക്ക് ഖന വ്യവസായ വകുപ്പാണ് നല്‍കിയത്. തെലുഗു ദേശത്തില്‍ നിന്നുള്ള റാം മോഹന്‍ നായിഡുവിന് വ്യോമയാന വകുപ്പ് കിട്ടി. ജിതിന്റാം മാഞ്ചിക്ക് ചെറുകിട ഇടത്തരം വ്യവസായ വകുപ്പ് കിട്ടി.

ചിരാഗ് പാസ്വാന് ഭക്ഷ്യ വകുപ്പ് നല്‍കി. ശിവരാജ് സിങ്ങ് ചൗഹാന് വളരെ പ്രധാനപ്പെട്ട കൃഷി, ഗ്രാമ വികസന വകുപ്പുകള്‍ ലഭിച്ചത് ശ്രദ്ധേയമായി. മുന്‍ ആരോഗ്യമന്ത്രി മന്‍സുഖ് മണ്ഡവ്യയെ സ്പോര്‍ട്സ്, യുവജനക്ഷേമം, തൊഴില്‍ വകുപ്പുകള്‍ ലഭിച്ചു. സുരേഷ് ഗോപി സഹമന്ത്രിയായ സാംസ്‌കാരിക ടൂറിസം വകുപ്പുകളുടെ ക്യാബിന്റ്‌റ് മന്ത്രി രാജസ്ഥാനില്‍ നിന്നുള്ള ഗജേന്ദ്ര ഷെഖാവത്താണ്. പെട്രോളിയം പ്രകൃതി വാതക വകുപ്പില്‍ ഹര്‍ദീപ് പുരി ക്യാബിനറ്റ് മന്ത്രിയാവും.ന്യൂനപക്ഷകാര്യവകുപ്പില്‍ കിരണ്‍ റിജിജുവാണ് ജോര്‍ജ് കുര്യന്റെ ക്യാബിനറ്റ് മന്ത്രി. ജെഡിയു നേതാവ് ലല്ലന്‍ സിങ്ങാണ് മൃഗ സംരക്ഷ, ഫിഷറീസ് വകുപ്പുകളുടെ ക്യാബിനെറ്റ് മന്ത്രി. ധര്‍മേന്ദ്ര പ്രധാന് വിദ്യാഭ്യാസ വകുപ്പു തന്നെ നല്‍കി. പ്രഹ്ളാദ് ജോഷിക്ക് ഭക്ഷ്യ വകുപ്പ് നല്‍കി. പാര്‍ലമെന്ററി കാര്യ വകുപ്പ് കിരണ്‍ റിജിജുനെ ഏല്‍പ്പിച്ചു. 

 

oath ceremony