ബിജെപിയെ അപകീര്‍ത്തിപ്പെടുത്തി: ഡല്‍ഹി മന്ത്രി അതിഷിയ്ക്ക് സമന്‍സ്

കേസിന്റെ വിചാരണയ്ക്ക് ജൂണ്‍ 29-ന് കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.ബി.ജെ.പി.യില്‍ ചേരാന്‍ തനിക്കുമേല്‍ സമ്മര്‍ദമുണ്ടെന്നായിരുന്നു അതിഷിയുടെ വെളിപ്പെടുത്തല്‍. രാഷ്ട്രീയഭാവി സുരക്ഷിതമാക്കാമെന്ന വാഗ്ദാനവുമായി അടുത്തസുഹൃത്തുവഴിയാണ് ബി.ജെ.പി തന്നെ സമീപിച്ചത്.

author-image
Rajesh T L
New Update
delhi high court

Notice to minister Athishi

Listen to this article
0.75x 1x 1.5x
00:00 / 00:00

ബിജെപിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍  ഡല്‍ഹി മന്ത്രിയും ആം ആദ്മി പാര്‍ട്ടി മുതിര്‍ന്ന നേതാവുമായ അതിഷിയ്ക്ക് സമന്‍സ് അയച്ച് കോടതി. ബി.ജെ.പി വക്താവ് പ്രവീണ്‍ ശങ്കര്‍ കപൂര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ ഡല്‍ഹിയിലെ കോടതിയാണ് സമന്‍സ് അയച്ചത്. കേസിന്റെ വിചാരണയ്ക്ക് ജൂണ്‍ 29-ന് കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.ബി.ജെ.പി.യില്‍ ചേരാന്‍ തനിക്കുമേല്‍ സമ്മര്‍ദമുണ്ടെന്നായിരുന്നു അതിഷിയുടെ വെളിപ്പെടുത്തല്‍. രാഷ്ട്രീയഭാവി സുരക്ഷിതമാക്കാമെന്ന വാഗ്ദാനവുമായി അടുത്തസുഹൃത്തുവഴിയാണ് ബി.ജെ.പി തന്നെ സമീപിച്ചത്. ചേര്‍ന്നില്ലെങ്കില്‍ ഒരുമാസത്തിനകം ഇ.ഡി. അറസ്റ്റുചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും അവര്‍ ആരോപിച്ചിരുന്നു.
എന്നാല്‍ പരാമര്‍ശം ബിജെപിയെ അപകീര്‍ത്തിപ്പെടുത്തിയെന്നും അതിഷി പരാമര്‍ശം പിന്‍വലിക്കണമെന്നും ടിവിയിലൂടെയും സമൂഹ മാധ്യമത്തിലൂടെയും മാപ്പ് പറയണമന്നും പ്രവീണ്‍ ശങ്കര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

 

minister Athishi