ഉത്തരേന്ത്യയില്‍ വര്‍ധിച്ചുവരുന്ന ഉഷ്ണ തരംഗത്തില്‍ ഒരാഴ്ചക്കിടെ മരിച്ചത് 40ല്‍ അധികം പേര്‍. സൂര്യാതപമേറ്റ് ബിഹാറില്‍ 12 പേരും ഒഡിഷയില്‍ പത്ത് പേരുമാണ് മരിച്ചത്. രാജസ്ഥാനില്‍ ആറുപേരുടെയും ഡല്‍ഹിയില്‍ രണ്ടുപേരുടെയും യുപിയില്‍ ഒരാളുടെയും മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.രാജസ്ഥാന്‍ ,ഉത്തര്‍പ്രദേശ് ,ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം 52.3ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്.
ഡല്‍ഹിയില്‍ ജലനിയന്ത്രണം കര്‍ശനമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. 14 വര്‍ഷത്തിന് ശേഷമാണ് ഇത്രയും രൂക്ഷമായ ഉഷ്ണതരംഗം ഉത്തരേന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.രാവിലെ 11 മണിക്കും വൈകുന്നേരം അഞ്ച് മണിക്കും ഇടയില്‍ പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും നാല് ദിവസം കൂടി ശക്തമായ ഉഷ്ണതരംഗം തുടരുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്