അബ്ദുൽ റഹീമിന്റെ മോചനം; നടപടി വൈകുന്നതിൽ ആശങ്കയറിയിച്ച് കുടുംബം

രാവിലെ കേസ് പരിഗണിച്ച കോടതി വിശദവിവരങ്ങൾ പരിശോധിച്ച ശേഷം വധശിക്ഷ റദ്ദ് ചെയ്ത അതെ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റീസിെൻറ ഓഫീസ് അക്കാര്യം തീരുമാനിക്കുമെന്നും അറിയിക്കുകയായിരുന്നു.

author-image
anumol ps
New Update
abdul rahim

ന്യൂഡൽഹി: അബ്ദുൽ റഹീമിന്റെ മോചനത്തിൽ നടപടി വൈകുന്നതിൽ ആശങ്കയറിയിച്ച് കുടുംബം. ആവശ്യപ്പെട്ട മോചന ദ്രവ്യം നൽകി മാസങ്ങൾ പിന്നിട്ടിട്ടും മോചനം ഉണ്ടായില്ല. കേന്ദ്രസർക്കാരും എംബസിയും ഇടപെടണം. മന്ത്രി പി എ മുഹമ്മദ് റിയാസും എം കെ രാഘവൻ എംപിയും ഇടപെടണമെന്നും കുടുംബം ആവശ്യപ്പെട്ടു.

മോചന ദ്രവ്യം നൽകിയ ശേഷം ജയിലിൽ ഇടുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. വധശിക്ഷ ഒഴിവാക്കിയിട്ട് മാസങ്ങളായി. നടപടി വേഗത്തിൽ പൂർത്തീകരിക്കും എന്നാണ് പ്രതീക്ഷയെന്നും റഹീമിന്റെ സഹോദരൻ നസീറും മാതാവ് ഫാത്തിമയും പറഞ്ഞു.

അതേസമയം സൗദിയിൽ വധശിക്ഷ റദ്ദ് ചെയ്ത കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിൻറെ മോചനകാര്യത്തിൽ തിങ്കളാഴ്ചയും തീരുമാനമായില്ല. റിയാദിലെ ജയിലിൽ കഴിയുന്ന റഹീമിെൻറ മോചന ഹർജി തിങ്കളാഴ്ച കോടതി പരിഗണിച്ചെങ്കിലും തീരുമാനമെടുത്തില്ല.

തിങ്കളാഴ്ച രാവിലെ കേസ് കോടതി പരിഗണിക്കുമെന്ന് നേരത്തെ റഹീമിൻറെ അഭിഭാഷകനെ കോടതി അറിയിച്ചിരുന്നു. രാവിലെ കേസ് പരിഗണിച്ച കോടതി വിശദവിവരങ്ങൾ പരിശോധിച്ച ശേഷം വധശിക്ഷ റദ്ദ് ചെയ്ത അതെ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റീസിെൻറ ഓഫീസ് അക്കാര്യം തീരുമാനിക്കുമെന്നും അറിയിക്കുകയായിരുന്നു.

abdul rahim release