നിതീഷ് കുമാറിനെ അഭിനന്ദിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍

ബിഹാറിലെ നേതാക്കള്‍ കിങ്ങ് മേക്കറുടെ റോളാണ് കളിക്കുന്നതെങ്കില്‍ ബിഹാറിലെ ജനങ്ങള്‍ക്കും അവരില്‍ നിന്ന് ചില പ്രതീക്ഷകളുണ്ടെന്ന് ആര്‍ജെഡി എംപി മനോജ് കുമാര്‍ ഝാ പറഞ്ഞു. ബീഹാറിന് പ്രത്യേക പദവി നല്‍കണമെന്നും രാജ്യത്ത് ജാതി സെന്‍സസ് നടത്തണമെന്നും മനോജ് ഝാ കൂട്ടിചേര്‍ത്തു.

author-image
Rajesh T L
New Update
ni

Nithish kumar at Delhi

Listen to this article
0.75x 1x 1.5x
00:00 / 00:00

ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു തലവനുമായ നിതീഷ് കുമാര്‍ ഡല്‍ഹിയിലെ വസതിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ടു. കേന്ദ്ര മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി പാര്‍ട്ടി പ്രവര്‍ത്തകര്‍ നിതീഷ് കുമാറിനെ അഭിനന്ദിച്ചു. ബിഹാറില്‍ നിന്ന് 12 ലോക്സഭ സീറ്റുകള്‍ നേടിയ ജനതാദള്‍ യുണൈറ്റഡ് ദേശീയ ജനാധിപത്യ സഖ്യത്തില്‍ നിര്‍ണായകമാണ്.മന്ത്രി സഭയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ള ജെഡിയു എംപിമാര്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു.

nithish kumar