ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയില്‍ സുരക്ഷ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒമ്പത് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ദന്തേവാഡ, ബിജാപൂര്‍ ജില്ലകളുടെ അതിര്‍ത്തിയിലുള്ള വനത്തില്‍ ചൊവ്വാഴ്ച രാവിലെ 10.30ഓടെയായിരുന്നു സുരക്ഷ സേനയുടെ സംയുക്ത സംഘം ഓപ്പറേഷന്‍ ആരംഭിച്ചത്. സിആര്‍പിഫ്, സിആര്‍ജി (ജില്ലാ റിസര്‍വ് ഗാര്‍ഡ്) എന്നിവര്‍ ഉള്‍പ്പെടുന്നതാണ് സംയുക്ത സേന. പ്രദേശത്ത് നിന്നും നിരവധി ആയുധങ്ങള്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
ബസ്തര്‍ മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ 10.30ഓടെയാണ് എറ്റുമുട്ടലുണ്ടാകുന്നത്. നിലവില്‍ ഏറ്റുമുട്ടലില്‍ ഒമ്പത് യൂണിഫോം ധരിച്ച മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നിരവധി ആയുധങ്ങളും സെല്‍ഫ് ലോഡിങ് റൈഫിളുകളും സംഭവസ്ഥലത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. ഓപ്പറേഷനില്‍ പങ്കെടുത്ത എല്ലാ ജവാന്മാരും സുരക്ഷിതരാണെന്നും സ്ഥലത്ത് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിആര്‍പിഎഫും പൊലീസും ചേര്‍ന്ന് തെരച്ചില്‍ നടത്തിയിരുന്നു.
ഓഗസ്റ്റ് 29ന് നാരായണ്‍പൂരില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് മാവോവാദി സ്ത്രീകള്‍ കൊല്ലപ്പെട്ടിരുന്നു. ദന്തേവാഡ, ബിജാപൂര്‍ എന്നിവയുള്‍പ്പെടെ ഏഴ് മേഖലകള്‍ ഉള്‍പ്പെട്ടതാണ് ബസ്താര്‍. ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലോടെ സംസ്ഥാനത്ത് 154 മാവോയിസ്റ്റുകളാണ് ഈ വര്‍ഷം മാത്രം കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.