പട്ന : പന്ത്രണ്ടു കോടി രൂപ ചെലവിൽ നിർമിച്ച പാലം ഉദ്ഘാടനത്തിന് മുൻപ് തകർന്നു വീണു. ബക്റ നദിക്കു കുറുകേ നിർമിച്ച പാലമാണ് ഉദ്ഘാടനത്തിന് മുൻപേ തകർന്നത്. കുർസകാന്ത–സിക്തി ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി പണികഴിപ്പിച്ചതായിരുന്നു പാലം. ഇതിന്റെ ദൃഡശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്.
നിമിഷനേരം കൊണ്ടാണ് തകർന്നുവീണ ഭാഗം ഒലിച്ചുപോയത്. തകർന്ന പാലത്തിന് കീഴിൽ മൊബൈലുമായി ദൃശ്യം പകർത്താൻ ആളുകൾ ഓടിയെത്തുന്നതും വിഡിയോയിൽ കാണാം. ഈ വർഷം മാർച്ചിൽ ബിഹാറിൽ സുപോളിൽ നിർമാണത്തിലിരുന്ന പാലം തകർന്നിരുന്നു. 984 കോടി ചെലവഴിച്ച് കോസി നദിക്ക് കുറുകെ നിർമിച്ച പാലമാണ് തകർന്നത്.