നേപ്പാളിൽ ഹെലികോപ്റ്റർ തകർന്ന് വീണ് മരണം 5 ആയി ; 4 പേർ ചൈനീസ് പൗരൻമാർ

എയർ ഡൈനസ്റ്റി കമ്പനിയുടെ ഹെലികോപ്റ്ററാണ് തകർന്നു വീണത്. കാഠ്മണ്ഡു ത്രിഭുവൻ വിമാനത്താവളത്തിൽനിന്നും സയാഫ്രുബെൻസിയിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം.

author-image
Vishnupriya
New Update
helicopter
Listen to this article
0.75x 1x 1.5x
00:00 / 00:00

കാഠ്മണ്ഡു: നേപ്പാളിലെ നുവകോട്ട് ജില്ലയിലെ ശിവപുരി മേഖലയിൽ ബുധനാഴ്ചയുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മരണം 5 ആയി . പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. മരിച്ച നാല് പേർ ചൈനീസ് പൗരൻമാരും ഒരാൾ ഹെലികോപ്റ്ററിന്റെ പൈലറ്റായ നേപ്പാൾ സ്വദേശിയുമാണെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എയർ ഡൈനസ്റ്റി കമ്പനിയുടെ ഹെലികോപ്റ്ററാണ് തകർന്നു വീണത്. കാഠ്മണ്ഡു ത്രിഭുവൻ വിമാനത്താവളത്തിൽ നിന്നും സയാഫ്രുബെൻസിയിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം.

ഹെലികോപ്റ്റർ പറന്നുയർന്നു വൈകാതെ തന്നെ ഗ്രൗണ്ട് സ്റ്റാഫുമായുള്ള ബന്ധം നഷ്ടപ്പെട്ടു. അരുൺ മല്ലയായിരുന്നു ക്യാപ്റ്റൻ. മരിച്ച ചൈനീസ് പൗരന്മാർ റാസുവയിലേക്കുള്ള യാത്രയിലായിരുന്നുവെന്നാണു റിപ്പോർട്ട്. ഉച്ചയ്ക്ക് 1:54ന് കാഠ്മണ്ഡുവിൽ നിന്നാണു ഹെലികോപ്റ്റർ പുറപ്പെട്ടത്. സൂര്യ ചൗർ മേഖലയ്ക്ക് മുകളിൽ വച്ച് ഹെലികോപ്റ്ററിന് ബന്ധം നഷ്ടപ്പെട്ടു.

nepal helicopter crash