നീറ്റിൽ വ്യാപക ക്രമക്കേട് നടന്നെന്ന് വ്യക്തമായാൽ മാത്രമേ പുനഃപരീക്ഷക്ക് ഉത്തരവിടാനാകൂ: സുപ്രീംകോടതി

നീറ്റ്-യുജി പരീക്ഷയിൽ ക്രമക്കേട് നടന്നെന്നാരോപിച്ചുള്ള 40 ഹർജികൾ പരിഗണിക്കവെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം.

author-image
Greeshma Rakesh
New Update
neet ug exam row

neet ug row supreme court says retest only on concrete footing

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: വലിയ രീതിയിൽ ക്രമക്കേട് നടന്നുവെന്ന് വ്യക്തമായാൽ മാത്രമേ നീറ്റിൽ പുനഃപരീക്ഷക്ക് ഉത്തരവിടാനാകുവെന്ന് സുപ്രീംകോടതി. നീറ്റ്-യുജി പരീക്ഷയിൽ ക്രമക്കേട് നടന്നെന്നാരോപിച്ചുള്ള 40 ഹർജികൾ പരിഗണിക്കവെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം.ചോദ്യ പേപ്പർ ചോർച്ച മുഴുവൻ പരീക്ഷയെയും റദ്ദാക്കുന്ന തരത്തിൽ ബാധിച്ചെന്ന് വ്യക്തമാവണമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ നരേന്ദ്ര ഹൂഡയോട് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ചോദ്യപേപ്പർ ചോർച്ച സംഘടിതമായി നടത്തിയതാണെന്ന് ബോധ്യപ്പെടണമെന്നും കോടതി വ്യക്തമാക്കി. നീറ്റിൽ ഇന്ന് തന്നെ തീരുമാനമെടുക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് നീറ്റുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത്. ജസ്റ്റിസ് ജെ.ബി പാർദിവാല, മനോജ് മിശ്ര എന്നിവരും ബെഞ്ചിൽ അംഗങ്ങളാണ്.

കഴിഞ്ഞയാഴ്ച ഹർജികൾ പരിഗണിച്ചപ്പോൾ എ​ൻ.​ടി.​എ​യും കേ​​ന്ദ്ര സ​ർ​ക്കാ​റും സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ങ്ങ​ളു​ടെ പ​ക​ർ​പ്പു​ക​ൾ ചി​ല അ​ഭി​ഭാ​ഷ​ക​ർ​ക്ക് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് പ​റ​ഞ്ഞിരുന്നു. കേ​ന്ദ്ര​വും എ​ൻ.​ടി.​എ​യും സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ങ്ങ​ൾ​ക്ക് ഹ​ര​ജി​ക്കാ​ർ മ​റു​പ​ടി ന​ൽ​​കേ​ണ്ട​തു​ണ്ടെ​ന്നും അ​തി​നാ​ൽ കേ​സ് തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കാ​മെ​ന്നു​മാ​യി​രു​ന്നു ചീ​ഫ് ജ​സ്റ്റി​സ് പ​റ​ഞ്ഞ​ത്.എ​ന്നാ​ൽ, തി​ങ്ക​ളാ​ഴ്ച​യും ചൊ​വ്വാ​ഴ്ച​യും സോ​ളി​സി​റ്റ​ർ ജ​ന​റ​ലും അ​റ്റോ​ണി ജ​ന​റ​ലും ഉ​ണ്ടാ​കി​ല്ലെ​ന്ന​തും ബു​ധ​നാ​ഴ്ച​ത്തെ മു​ഹ​ർ​റം അ​വ​ധി​യും പ​രി​ഗ​ണി​ച്ച് ചീ​ഫ് ജ​സ്റ്റി​സ് ഹ​ര​ജി​ക​ൾ വ്യാ​ഴാ​ഴ്ച​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

 

 

NEET 2024 supreme court of india