പരീക്ഷാ കേന്ദ്രം തിരിച്ച് നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു

വെള്ളിയാഴ്ച അഞ്ചിനകം ഫലം പ്രസിദ്ധീകരിക്കാനാണ് കോടതി ആദ്യം നിർദേശിച്ചത്. എൻടിഎ ആവശ്യപ്പെട്ടത് അനുസരിച്ച് സമയം നീട്ടി ന്ൽകുകയായിരുന്നു. നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട ഹർജികൾ ഇനി 22ന് പരിഗണിക്കും

author-image
Anagha Rajeev
New Update
neet ug exam row
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയുടെ ഫലം പരീക്ഷേ കേന്ദ്രം തിരിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പ്രസിദ്ധീകരിച്ചു. എൻടിഎ വെബ് സൈറ്റിലാണ് ഫലം അപ് ലോഡ് ചെയ്തത്. സുപ്രീം കോടതി നിർദേശപ്രകാരമാണ് ഈ നടപടി. ഫലം പ്രസിദ്ധീകരിക്കുമ്പോൾ വിദ്യാർഥികളുടെ വിവരങ്ങൾ ഒഴിവാക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ച് വിവരങ്ങൾ മാസ്‌ക് ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച അഞ്ചിനകം ഫലം പ്രസിദ്ധീകരിക്കാനാണ് കോടതി ആദ്യം നിർദേശിച്ചത്. എൻടിഎ ആവശ്യപ്പെട്ടത് അനുസരിച്ച് സമയം നീട്ടി ന്ൽകുകയായിരുന്നു. നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട ഹർജികൾ ഇനി 22ന് പരിഗണിക്കും. പരീക്ഷയുടെ മുഴുവൻ പവിത്രതയെയും ബാധിച്ചെന്നു ബോധ്യപ്പെട്ടാൽ മാത്രമേ, പുനപ്പരീക്ഷയ്ക്ക് ഉത്തരവിടാനാവൂ എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. നീറ്റ് യുജി കേസിലെ വിധിക്കു സാമൂഹ്യമായ പ്രത്യാഘാതങ്ങളുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ലക്ഷക്കണക്കിനു കുട്ടികൾ കേസിന്റെ തീർപ്പിനു കാത്തിരിക്കുകയാണെന്ന്, കോടതി് പറഞ്ഞു.

NEET NEET 2024 NEET 2024 controversy