ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച ആരോപണങ്ങൾക്കിടെ നീറ്റി​ന്റെ കൗൺസിലിങ് മാറ്റി; പുതുക്കിയ തീയതി പിന്നീട് അറിയിക്കും

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കൗൺസിങ് ഉണ്ടാവില്ലെന്നാണ് പുറത്തുവരുന്ന വിവരം.വാർത്ത ഏജൻസിയായ എ.എൻ.ഐയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.

author-image
Greeshma Rakesh
New Update
neet exam

neet ug counselling deferred until further notice amid paper leak row

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച ആരോപണങ്ങൾക്കിടെ നീറ്റ് യു.ജിയുടെ കൗൺസിലിങ് മാറ്റി.ഇന്ന് തുടങ്ങാനിരുന്ന കൗൺസിലിങ്ങാണ് മാറ്റിയത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കൗൺസിങ് ഉണ്ടാവില്ലെന്നാണ് പുറത്തുവരുന്ന വിവരം.വാർത്ത ഏജൻസിയായ എ.എൻ.ഐയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. കൗൺസിലിങ്ങിന്റെ പുതിയ തീയതി പിന്നീട് അറിയിക്കും.

​അഖി​ലേ​ന്ത്യ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ (നീ​റ്റ് യു.​ജി) ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം തു​ട​രു​ന്ന​തി​നി​ടെ പ​രീ​ക്ഷ വീ​ണ്ടും ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടിൽ ഉറച്ചുനിൽക്കുകയാണ് കേ​ന്ദ്ര സ​ർ​ക്കാ​ർ.പ​രീ​ക്ഷ​യു​ടെ ര​ഹ​സ്യ​സ്വ​ഭാ​വം വ​ലി​യ​തോ​തി​ൽ ലം​ഘി​ക്ക​പ്പെ​ട്ട​തി​ന് തെ​ളി​വു​ക​ളി​ല്ലെ​ന്നും വീ​ണ്ടും ന​ട​ത്തു​ന്ന​ത് യു​ക്തി​സ​ഹ​മ​ല്ലെ​ന്നും വെ​ള്ളി​യാ​ഴ്ച സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കിയിരുന്നു.

നീ​റ്റ് ​യു.​ജി ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച, ക്ര​മ​ക്കേ​ട് തു​ട​ങ്ങി​യ​വ ചൂ​ണ്ടി​ക്കാ​ട്ടി പ​രീ​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര​ജി​ക​ൾ ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് കേ​ന്ദ്രം വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ച്ച​ത്. നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​ണ്ടാ​യ​ത് ഏ​താ​നും പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ്.

അ​തു​കൊ​ണ്ട് പ​രീ​ക്ഷ പൂ​ർണ​മാ​യും റ​ദ്ദാ​ക്കു​ന്ന​ത് ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​ർഥി​ക​ളെ​യാ​ണ് ബാ​ധി​ക്കു​ന്ന​ത്. കേ​സി​ൽ സി.​ബി.​ഐ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. കു​റ്റ​വാ​ളി​ക​ൾക്കെ​തി​രെ ക​ർശ​ന ന​ട​പ​ടി​യെ​ടു​ക്കും. മ​ത്സ​ര പ​രീ​ക്ഷ​ക​ൾ സു​താ​ര്യ​മാ​യി ന​ട​ത്താ​ൻ പ്ര​തി​ജ്ഞ​ബ​ദ്ധ​മാ​ണ്. ഊ​ഹാ​പോ​ഹ​ങ്ങ​ളു​ടെ​യും അ​നു​മാ​ന​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഹ​ര​ജി​ക​ൾ ത​ള്ള​ണ​മെ​ന്നും കേ​ന്ദ്രം സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​ഞ്ഞിരുന്നു.





neet question paper leak NEET UG 2024 central government