നീറ്റ് പരീക്ഷ: പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കുകാര്‍  67ൽ നിന്ന് 17 പേർ മാത്രം

നാല് ലക്ഷത്തിലധികം പേർക്ക്  അഞ്ച് മാർക്ക്  വീതം കുറഞ്ഞു. ഒന്നാം റാങ്ക് കിട്ടിയ 40 പേർക്കാണ് സുപ്രീം കോടതി ഇടപെടൽ പ്രകാരം അഞ്ച് മാർക്ക് നഷ്ടമായത്.

author-image
Vishnupriya
New Update
neet

പരീക്ഷ എഴുതി മടങ്ങുന്ന വിദ്യാർഥികൾ

Listen to this article
0.75x 1x 1.5x
00:00 / 00:00

ദില്ലി: നീറ്റ് യുജി പരീക്ഷയുയുടെ പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് എൻ.ടി.എ . സുപ്രീം കോടതിയുടെ നിർദേശ പ്രകാരമാണ് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ഒരു ചോദ്യത്തിന് തെറ്റായ ഉത്തരം നൽകിയവരുടെ മാർക്കുകൾ തിരുത്തി റാങ്ക് പട്ടിക പുതുക്കി പ്രസിദ്ധീകരിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ നിർദേശം. 

നാല് ലക്ഷത്തിലധികം പേർക്ക്  അഞ്ച് മാർക്ക്  വീതം കുറഞ്ഞു. ഇതോടെ മുഴുവൻ മാർക്കോടെ ഒന്നാം റാങ്ക് നേടിയവരുടെ എണ്ണം 67ൽ നിന്ന് 17 ആയി ചുരുങ്ങി . ഒന്നാം റാങ്ക് കിട്ടിയ 40 പേർക്കാണ് സുപ്രീം കോടതി ഇടപെടൽ പ്രകാരം അഞ്ച് മാർക്ക് നഷ്ടമായത്. സമയം കിട്ടിയില്ലെന്ന കാരണത്താൽ 06 പേർക്ക് നൽകിയ ഗ്രേസ് മാർക്ക് നേരത്തെ ഒഴിവാക്കിയിരുന്നു. പുതിയ പട്ടികയെക്കുറിച്ചും കൗൺസലിംഗ് നടപടികളെക്കുറിച്ചും ചർച്ച ചെയ്യാൻ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ എൻടിഎ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരുടെ യോഗം വിളിച്ചിരുന്നു.

supreame court neet exam