നീറ്റ് യുജി, യുജിസി നെറ്റ് പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് മൂന്നാം മോദി സര്‍ക്കാറിന്റെ ആദ്യ ലോക്സഭാ സമ്മേളനം ആരംഭിച്ചത്. ബി ജെ പിക്ക് കേവല ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും പ്രതിപക്ഷം ശക്തരാകുകയും ചെയ്ത സാഹചര്യത്തില്‍ പാര്‍ലിമെന്റ് ഈ വിഷയങ്ങളില്‍ പ്രക്ഷുബ്ധമാകും. പരീക്ഷാ ക്രമക്കേട് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യങ്ങളോട് സര്‍ക്കാറിന് വഴങ്ങേണ്ടിവരും.
ഡെപ്യുട്ടി സ്പീക്കര്‍ പദവി ലഭിച്ചില്ലെങ്കില്‍ സ്പീക്കര്‍ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ ആണ് പ്രതിപക്ഷ തീരുമാനം. കൊടിക്കുന്നില്‍ സുരേഷിനെ മറികടന്ന് പ്രോടെം സ്പീക്കറാക്കിയ ഭര്‍തൃഹരി മഹത്താബിന് ആദ്യ ദിനം തന്നെ പ്രതിപക്ഷത്തിന്റെ പ്രതിഷേധച്ചൂട് അറിയേണ്ടി വന്നു.പ്രോ ടെം സ്പീക്കറെ സഹായിക്കാനുള്ള പാനല്‍ അംഗങ്ങളുടെ പേര് വിളിച്ചതോടെ സമ്മേളിച്ച് നിമിഷങ്ങള്‍ക്കകം തന്നെ സഭ ബഹളത്തില്‍ മുങ്ങിയിരുന്നു.
നീറ്റ് യുജി, യുജിസി നെറ്റ് വിവാദങ്ങളില്‍ ലോക്‌സഭ പ്രക്ഷുബ്ധമാവും
ബി ജെ പിക്ക് കേവല ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും പ്രതിപക്ഷം ശക്തരാകുകയും ചെയ്ത സാഹചര്യത്തില്‍ പാര്‍ലിമെന്റ് ഈ വിഷയങ്ങളില്‍ പ്രക്ഷുബ്ധമാകും.
New Update
00:00
/ 00:00