നീറ്റ് ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒയാസിസ് സ്കൂളിലെ പ്രിൻസിപ്പലുമായും വൈസ് പ്രിൻസിപ്പിലുമായും ഇയാൾക്ക് ബന്ധ​മുണ്ടെന്നാണ് റിപ്പോർട്ട്.

author-image
Anagha Rajeev
New Update
cbi
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ അറസ്റ്റിൽ. സി.ബി.ഐ​യാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹിന്ദി ദിനപത്രത്തിന് വേണ്ടി പ്രവർത്തിക്കുന്ന ജമാലുദ്ദീൻ എന്നയാളാണ് പിടിയിലായതെന്ന് ​പൊലീസ് അറിയിച്ചു.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒയാസിസ് സ്കൂളിലെ പ്രിൻസിപ്പലുമായും വൈസ് പ്രിൻസിപ്പിലുമായും ഇയാൾക്ക് ബന്ധ​മുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം, കേസുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ ഏഴിടങ്ങളിൽ സി.ബി.ഐ പരിശോധന നടത്തി.

ജൂൺ 23നാണ് ​നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് ജൂൺ 27ന് കേസിൽ ആദ്യ അറസ്റ്റ് നടത്തുകയും ചെയ്തു. പട്നയിൽ അശുതോഷ് കുമാർ, മനീഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്.

neet exam NEET 2024 controversy NEET 2024