മുംബൈ : മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ ശേഷിക്കെ പുതിയ നീക്കവുമായി എൻസിപി. അജിത് പവാറിനെ ഭാവി മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എൻസിപി നേതാവ് ശരത് പവാറിന്റെ ശക്തികേന്ദ്രമായ ബാരമതിയിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
2023 ജൂലൈയിൽ ശരത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയെ പിളർത്തിയാണ് അജിത് പവാർ പക്ഷം ബിജെപി മുന്നണിയിലേക്ക് പോയത്. നിലവിൽ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിൽ ഉപമുഖ്യമന്ത്രിയാണ് അജിത് പവാർ. അതുകൊണ്ട് തന്നെ മഹായുതി സഖ്യം വീണ്ടും അധികാരത്തിൽ എത്തിയാൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പാർട്ടിയുടെ വാദം ഉയർത്തിക്കാട്ടുകയാണ് ലക്ഷ്യം.
എന്നാൽ ഈ വാദത്തെ തള്ളിക്കളഞ്ഞു കൊണ്ട് പ്രസ്താവന പുറത്തിരിക്കയാണ് ശിവസേന.ജനങ്ങൾ ഷിൻഡെ സർക്കാരിനാണ് വോട്ട് ചെയ്തിരിക്കുന്നതെന്നും എന്തുകൊണ്ടും മുഖ്യമന്ത്രിയാകാൻ യോഗ്യത ഏക്നാഥ് ഷിണ്ഡെയ്ക്കാണെന്നും ശിവസേന വ്യക്താവ് സഞ്ജയ് ഷിർസത് പറഞ്ഞു.