എന്തിന് കലാപത്തെക്കുറിച്ച് പഠിപ്പിക്കണം'; ബാബരി വിഷയം ഒഴിവാക്കിയതിൽ വിശദീകരണവുമായി എൻസിഇആർടി

“ഞങ്ങൾ എന്തിനാണ് കലാപത്തെക്കുറിച്ച് വിദ്യാർത്ഥികളെ പഠിപ്പിക്കേണ്ടത്? അക്രമാസക്തരും വിഷാദരോഗികളുമായ പൗരന്മാരെ സൃഷ്ടിക്കുക എന്നതല്ല പാഠപുസ്തകത്തിൻ്റെ ലക്ഷ്യം. സ്‌കൂളുകളിൽ ചരിത്രം പഠിപ്പിച്ചത് വസ്തുതകൾ പുറത്തുവിടാനാണ്. അല്ലാതെ അതിനെ ഒരു യുദ്ധക്കളമാക്കാനല്ല," ദിനേശ് പ്രസാദ് സക്‌ലാനി കൂട്ടിച്ചേർത്തു.

author-image
Anagha Rajeev
New Update
c
Listen to this article
0.75x 1x 1.5x
00:00 / 00:00

എൻസിഇആർടിയുടെ പാഠപുസ്തകത്തിൽ നിന്നും ബാബരി മസ്ജിദ് തർ‌ത്തതിനെ കുറിച്ചുള്ള ഭാഗം ഒഴിവാക്കിയതിൽ വിശദീകരണം നൽകി എൻസിഇആർടി. പാഠ്യപദ്ധതിയെ കാവിവൽക്കരിക്കാനുള്ള ശ്രമങ്ങളൊന്നുമില്ലെന്നും എല്ലാ മാറ്റങ്ങളും തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലാണ് സിലബസ് പരിഷ്കരണമെന്നും എൻസിഇആർടി ഡയറക്ടർ ദിനേശ് പ്രസാദ് സക്‌ലാനി പറഞ്ഞു.

“ഞങ്ങൾ എന്തിനാണ് കലാപത്തെക്കുറിച്ച് വിദ്യാർത്ഥികളെ പഠിപ്പിക്കേണ്ടത്? അക്രമാസക്തരും വിഷാദരോഗികളുമായ പൗരന്മാരെ സൃഷ്ടിക്കുക എന്നതല്ല പാഠപുസ്തകത്തിൻ്റെ ലക്ഷ്യം. സ്‌കൂളുകളിൽ ചരിത്രം പഠിപ്പിച്ചത് വസ്തുതകൾ പുറത്തുവിടാനാണ്. അല്ലാതെ അതിനെ ഒരു യുദ്ധക്കളമാക്കാനല്ല," ദിനേശ് പ്രസാദ് സക്‌ലാനി കൂട്ടിച്ചേർത്തു.

വിദ്വേഷവും അക്രമവും സ്കൂളിൽ പഠിപ്പിക്കുന്ന വിഷയങ്ങളല്ലെന്നും അവ പാഠപുസ്തകങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നും സക്‌ലാനി പറഞ്ഞു. കഴിഞ്ഞയാഴ്ച വിപണിയിലെത്തിയ പരിഷ്കരിച്ച എൻസിഇആർടി 12ാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ ബാബറി മസ്ജിദിനെക്കുറിച്ച് പരാമർശമില്ലെന്ന് ഞായറാഴ്ച ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.

ആഗോള സമ്പ്രദായവും വിദ്യാഭ്യാസ താൽപ്പര്യവും പരിഗണിച്ചാണ് പാഠപുസ്‌തകങ്ങളുടെ പരിഷ്‌കരണമെന്നും സക്‌ലാനി പറഞ്ഞു. പുസ്തകങ്ങളിൽ നിന്ന് ഇല്ലാതാക്കിയതിനെ പരാമർശിച്ച് "എന്തെങ്കിലും അപ്രസക്തമാകുകയാണെങ്കിൽ, അത് മാറ്റേണ്ടിവരും" എന്നും, പാഠപുസ്തകങ്ങളുടെ പരിഷ്കരണ പ്രക്രിയയിൽ താൻ ഇടപെടാറില്ലെന്നും അത് വിഷയവുമായി ബന്ധപ്പെട്ട വിദഗ്ധരുടെ ചുമതലയാണെന്നും ദിനേശ് പ്രസാദ് വിശദീകരിച്ചു.

NCERT