വ്യാജ NCC ക്യാമ്പിലെ പീഡനം : മുഖ്യപ്രതി വിഷം കഴിച്ച് മരിച്ചു

കേസിൽ അന്വേഷണം ഊര്‍ജ്ജിതമാക്കാനും 60 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പോലീസിന് നിര്‍ദേശം നല്‍കി. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

author-image
Vishnupriya
New Update
shiva
Listen to this article
0.75x 1x 1.5x
00:00 / 00:00

ചെന്നൈ: തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ വ്യാജ എന്‍.സി.സി. ക്യാമ്പിന്റെ മറവില്‍ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലെ മുഖ്യപ്രതി വിഷം കഴിച്ച് മരിച്ചു. രാഷ്ട്രീയ പാര്‍ട്ടിയായ നാം തമിഴര്‍ കക്ഷിയുടെ യുവജനവിഭാഗം നേതാവായ ശിവരാമനാണ് സേലം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. ഇയാള്‍ അറസ്റ്റിലാകുന്നതിന് മുമ്പാണ് വിഷം കഴിച്ചതെന്നാണ് പോലീസ് പറയുന്നത്.

സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ശിവരാമനെ തിങ്കളാഴ്ച കോയമ്പത്തൂരില്‍ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെ 5.15-ന് അറസ്റ്റിലാകുന്നതിന് മുമ്പ് തന്നെ ശിവരാമന്‍ വിഷം കഴിച്ചിരുന്നതായി പോലീസ് പറഞ്ഞു. പോലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിനുണ്ടായ പൊട്ടലിനെ തുടര്‍ന്ന് കൃഷ്ണഗിരിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശിവരാമന്‍. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് സേലത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

എട്ടാം ക്ലാസില്‍ പഠിക്കുന്ന 12 പെണ്‍കുട്ടികളെയാണ് വ്യാജ എന്‍.സി.സി. ക്യാമ്പില്‍ വെച്ച് ശിവരാമന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ പീഡിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് സ്‌കൂളിലെ രണ്ട് അധ്യാപകര്‍, പ്രിന്‍സിപ്പല്‍, മാനേജര്‍ എന്നിവര്‍ ഉള്‍പ്പെടെ 11 പേരെയാണ് ബര്‍ഗുര്‍ ഓള്‍ വുമണ്‍ പോലീസ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.

കേസിൽ അന്വേഷണം ഊര്‍ജ്ജിതമാക്കാനും 60 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പോലീസിന് നിര്‍ദേശം നല്‍കി. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. മറ്റ് സ്‌കൂളുകളിലും സമാനമായ കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്.

sexual assualt suicide ncc camp