ഹരിയാനയില്‍ മൂന്നാം തവണയും അധികാരമേറ്റ് ബിജെപി സര്‍ക്കാര്‍. പഞ്ച്ഗുളയില്‍ നടന്ന ചടങ്ങില്‍ ഹരിയാന മുഖ്യമന്ത്രിയായി നയാബ് സിങ് സൈനി അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ നിരവധി എന്‍ഡിഎ നേതാക്കളാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തത്. മുഖ്യമന്ത്രിക്ക് പുറമെ 13 ബിജെപി എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു.
അനില്‍ വിജ്, കൃഷന്‍ലാല്‍ പന്‍വാര്‍, റാവു നര്‍ബീര്‍ സിംഗ്, മഹിപാല്‍ ദണ്ഡ, വിപുല്‍ ഗോയല്‍, അരവിന്ദ് ശര്‍മ്മ, ശ്യാം സിംഗ് റാണ, രണ്‍ബീര്‍ ഗാങ്‌വ, കൃഷന്‍ കുമാര്‍ ബേദി, ശ്രുതി ചൗധരി, ആര്‍ പി സിംഗ് റാവു, രാജേഷ് നാഗര്‍, ഗൗരവ് ഗൗതം എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.
സംസ്ഥാനത്തിന്റെ ഉന്നമനത്തിനായി ആവേശപൂര്‍വം പ്രവര്‍ത്തിക്കുമെന്നും സാധാരണ കുടുംബത്തില്‍ നിന്നും വരുന്ന തനിക്ക് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദവി വഹിക്കാന്‍ അനുവാദം നല്‍കിയതിന് പ്രധാനമന്ത്രിക്ക് നന്ദിയറിയിക്കുന്നുവെന്നും നയാബ് സിങ് സൈനി സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു. ഹരിയാനയോട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള പ്രത്യേക പരിഗണന കൂടുതല് ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ തങ്ങളെ സഹായിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ ശിക്ഷണത്തില്‍ സംസ്ഥാനം പ്രതിദിനം വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് കടക്കുകയാണ്. അന്ത്യമില്ലാത്ത ഈ വികസനത്തിന്റെ യാത്ര ഇനിയും തുടരുമെന്നും അദ്ദേഹം കുറിച്ചു.
90 സീറ്റില്‍ 48 സീറ്റുകള്‍ നേടിയായിരുന്നു ഇത്തവണ ബിജെപിയുടെ ഹാട്രിക് വിജയം. കോണ്‍ഗ്രസ് 36 സീറ്റുകളാണ് നേടിയത്. ഹരിയാനയില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഉള്‍പ്പെടെ പ്രവചിച്ചിരുന്നത്. എന്നാല്‍ ഇതിനെ തള്ളിയായിരുന്നു ബിജെപിയുടെ വിജയം.
ഹരിയാനയില്‍ നയാബ് സിങ് സൈനി സര്‍ക്കാര്‍ അധികാരമേറ്റു
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ നിരവധി എന്‍ഡിഎ നേതാക്കളാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തത്. മുഖ്യമന്ത്രിക്ക് പുറമെ 13 ബിജെപി എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു.
New Update