കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് ദേശീയ വനിതാ കമ്മീഷൻ അംഗം ഖുശ്ബു സുന്ദർ രാജിവച്ചു. ഒന്നരവർഷം കാലാവധി ബാക്കി നിൽക്കെയാണ് രാജി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഖുശ്ബുവിന് ബിജെപി തമിഴ്‌നാട്ടിൽ സീറ്റ് നൽകിയിരുന്നില്ല.
ദേശീയ വനിതാ കമ്മീഷൻ അംഗസ്ഥാനം രാജിവെച്ചെങ്കിലും ബിജെപിയിൽ തുടരുമെന്ന് ഖുശ്ബു വ്യക്തമാക്കി. പുതിയ തുടക്കത്തിനു വേണ്ടിയാണ് രാജിയെന്നും വനിതാ കമ്മീഷനിൽ ഉണ്ടായിരുന്നപ്പോൾ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നുവെന്നും ഖുശ്ബു പറഞ്ഞു. 2023 ഫെബ്രുവരിയിലാണ് ഖുശ്ബു പദവിയിലെത്തിയത്.