കടിഞ്ഞാണ്‍ ഏറ്റെടുക്കാന്‍ ആര്‍എസ്എസ്

സീറ്റ് നിലയിലെ കുറവും യുപിയിലേറ്റ കനത്ത തോല്‍വിയുമെല്ലാം ആര്‍എസ്എസിനെ എതിര്‍ത്തതിന്റെ ബാക്കിപത്രമായാണ് വിലയിരുത്തുന്നത്.ആര്‍എസ്എസിന് വഴങ്ങിയില്ലെങ്കില്‍ തഴയപ്പെടുമെന്ന സന്ദേശവും ഇതിലൂടെ മുന്നോട്ടുവയ്ക്കുന്നുണ്ട്. ആര്‍.എസ്.എസിന്റെ സഹായം ആവശ്യമായിരുന്ന സമയത്ത് നിന്ന് ബിജെപി ഒരുപാട് വളര്‍ന്നെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ പരസ്യ പ്രതികരണം തിരിച്ചടിയായെന്നും ബിജെപിക്കുള്ളില്‍ത്തന്നെ വിലയിരുത്തലുണ്ട്.

author-image
Rajesh T L
Updated On
New Update
mmmm

narendramodi

Listen to this article
0.75x 1x 1.5x
00:00 / 00:00

നാഗ്പൂര്‍: ലോക്സഭാതിരഞ്ഞെടുപ്പില്‍ കഷ്ടിച്ച് കയറിക്കൂടിയെങ്കിലും ബിജെപിയുടേത് ഒരു വിജയമായി കണക്കാക്കാവില്ലെന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് ബിജെപിയെ ഒരു പാഠം പഠിപ്പിക്കാന്‍ ആര്‍എസ്എസിന്റെ നീക്കമാണ് മോദിയുടെ നിറംമങ്ങലിന് പിന്നിലെന്ന വാര്‍ത്തകളും പുറത്തുവരുന്നത്.

ആര്‍എസ്എസിന്റെ കരുനീക്കത്തില്‍ ജയിച്ചുകയറിയ ഒന്നാം മോദി സര്‍ക്കാര്‍, തുടര്‍ ഭരണത്തിന് പിന്നാലെ ആര്‍എസ്എസിന്റെ നിയന്ത്രണങ്ങള്‍ക്കപ്പുറത്തേക്ക് പോകുന്ന കാഴ്ചയാണ് കാണ്ടത്. കര്‍ഷക സമരം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ആര്‍എസ്എസിന് ചെവികൊടുക്കാതെ മോദി-അമിത്ഷാ അച്ചുതണ്ടില്‍ കാര്യങ്ങള്‍ ഒതുങ്ങിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അനുവദിച്ചുകൊടുക്കാനാകില്ലെന്ന നിലപാടാണ് ആര്‍എസ്എസിന്. അതിനിടെ ഇനി ആര്‍എസ്എസിന്റെ സഹായം വേണ്ടെന്ന ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയുടെ പ്രതികരണവും ആര്‍എസ്എസിനെയും നാഗ്പൂരിനെയും ചൊടിപ്പിച്ചിരുന്നു.

സീറ്റ് നിലയിലെ കുറവും യുപിയിലേറ്റ കനത്ത തോല്‍വിയുമെല്ലാം ആര്‍എസ്എസിനെ എതിര്‍ത്തതിന്റെ ബാക്കിപത്രമായാണ് വിലയിരുത്തുന്നത്.ആര്‍എസ്എസിന് വഴങ്ങിയില്ലെങ്കില്‍ തഴയപ്പെടുമെന്ന സന്ദേശവും ഇതിലൂടെ മുന്നോട്ടുവയ്ക്കുന്നുണ്ട്.
ആര്‍.എസ്.എസിന്റെ സഹായം ആവശ്യമായിരുന്ന സമയത്ത് നിന്ന് ബിജെപി ഒരുപാട് വളര്‍ന്നെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ പരസ്യ പ്രതികരണം തിരിച്ചടിയായെന്നും ബിജെപിക്കുള്ളില്‍ത്തന്നെ വിലയിരുത്തലുണ്ട്.

ഈ സാഹചര്യത്തിലാണ് മുന്‍കാലങ്ങളിലേതുപോലെ പാര്‍ട്ടിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ആര്‍എസ്എസ് ഒരുങ്ങുന്നത്.
ഏതായാലും ഇനി ആര്‍ എസ് എസിന്റെ പിന്തുണ ബിജെപിക്ക് അനിവാര്യമായി മാറും. അല്ലെങ്കില്‍ ഉത്തര്‍പ്രദേശില്‍ അടക്കം ബിജെപിക്ക് കടുത്ത തിരിച്ചടികള്‍ വരും. മോദിയുടെ പിന്‍ഗാമിയായി അമിത് ഷായെ കൊണ്ടു വരാനുള്ള ശ്രമമാണ് നദ്ദയുടെ ആര്‍എസ്എസ് വിരുദ്ധ പ്രസ്താവനയെന്ന വാദവും ശക്തമായിരുന്നു.

അമേഠിയില്‍ മോദിയുടെ സ്വന്തം സ്ഥാനാര്‍ത്ഥിയായ സ്മൃതി ഇറാനി പോലും തോറ്റു. ബിജെപിയുടെ നേതാവ് ആരെന്ന് ഇനിയും ആര്‍എസ്എസ് തന്നെ നിശ്ചിയിക്കും. എല്‍ കെ അദ്വാനിയെ മാറ്റി നരേന്ദ്ര മോദിയെ ബിജെപിയുടെ ദേശീയ നേതാവാക്കിയത് ആര്‍എസ്എസ് ആയിരുന്നു. അന്ന് അദ്വാനിയെ പ്രധാനമന്ത്രിയാക്കണമെന്ന് സുഷമാ സ്വരാജ് പോലും ആഗ്രഹിച്ചിരുന്നു. അങ്ങനെ ആര്‍എസ്എസ് പിന്തുണയില്‍ വളര്‍ന്ന നിലവിലെ ബിജെപി നേതൃത്വം ഇനി ആര്‍എസ്എസ് പിന്തുണ വേണ്ടെന്ന് പറഞ്ഞത് സംഘപരിവാറിന്റെ നാഗ്പൂര്‍ നേതൃത്വത്തെ ഞെട്ടിക്കുകയും ചെയ്തു. ഇനി ഏകപക്ഷീയമായ തീരുമാനങ്ങള്‍ മോദിക്കും സംഘത്തിനും എടുക്കാനാകില്ലെന്നാണ് ചെറിയ തിരിച്ചടി നല്‍കി ആര്‍എസ്എസ് നേതൃത്വം ഉറപ്പിക്കുന്നത്.

ആര്‍എസ്എസിനോടും നാഗ്പൂരിനോടും ഏറെ അടുത്തുനില്‍ക്കുന്ന നേതാവാണ് ശിവസേന നേതാവ് ഉദ്ദവ് താക്കറെ നദ്ദയ്ക്ക് മറുപടിയുമായി താക്കറെ അന്നു തന്നെ രംഗത്തെത്തിയിരുന്നു. ആര്‍.എസ്.എസിനെ ബിജെപി നിരോധിച്ചേക്കുമെന്ന് താന്‍ ഭയപ്പെടുകയാണെന്ന് താക്കറെ കളിയാക്കിയിരുന്നു. ഈ പ്രസ്താവനയ്ക്ക് പിന്നിലെ നാഗ്പൂരിലെ താല്‍പ്പര്യം ഉണ്ടായിരുന്നു. പിന്നാലെ മഹാരാഷ്ട്രയിലും ശിവസേനയ്ക്ക് മികച്ച വിജയം കിട്ടുന്ന കാഴ്ചയായിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനം പ്രതീക്ഷയ്ക്കൊത്തുയരാത്തതിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമനോഭാവമാണെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവ് സുബ്രഹ്‌മണ്യം സ്വാമി പ്രതികരിച്ചു കഴിഞ്ഞു. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെയാണ് മോദിക്കെതിരേ ഗുരുതരവിമര്‍ശനവുമായി സുബ്രഹ്‌മണ്യം സ്വാമി രംഗത്തെത്തിയത്. തന്റെ കണക്കുകൂട്ടലുകള്‍ക്ക് ഏകദേശം സമീപത്താണ് ബിജെപിയുടെ സീറ്റ് നേട്ടമെന്നും താന്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളില്‍ പാര്‍ട്ടി ശ്രദ്ധ ചെലുത്തിയിരുന്നെങ്കില്‍ ബിജെപി 300സീറ്റ് നേടുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവിടേയും മോദിയുടെ ഏകാധിപത്യമാണ് ചര്‍ച്ചയാകുന്നത്. സുബ്രഹ്‌മണ്യം സ്വാമിയിലൂടെ പ്രതിഫലിച്ചത് ആര്‍എസ്എസ് മനസ്സാണെന്നും വിലയിരുത്തലുണ്ട്.

ഇനി നരേന്ദ്ര മോദിക്ക് ഭരണം നടത്തണമെങ്കില്‍ മറ്റു പാര്‍ട്ടികളുടെ സഹായം വേണ്ടി വരും. ഇതിനകം നരേന്ദ്ര മോദി മറ്റു കക്ഷികളുമായി ചര്‍ച്ച തുടങ്ങിക്കഴിഞ്ഞിട്ടുണ്ടെന്നാണ് സൂചനകള്‍. 543 സീറ്റുകളിലെ ഫലം പുറത്തുവരുമ്പോള്‍ ഭരണത്തില്‍ മൂന്നാം ഊഴം കാക്കുന്ന നരേന്ദ്ര മോദിയുടെ ബിജെപിക്ക് കേവല ഭൂരിപക്ഷം നേടാനായില്ല. ജയിച്ചെങ്കിലും വാരണാസിയില്‍ നരേന്ദ്ര മോദിയുടെ വോട്ടുഷെയറില്‍ വലിയ ഇടിവ് വന്നപ്പോള്‍ രാഹുല്‍ഗാന്ധി മത്സരിച്ച വയനാട്ടിലും റായ്ബറേലിയും വിജയം നേടി. രാഹുല്‍ഗാന്ധി എവിടെ മത്സരിച്ചാലും തോല്‍പ്പിക്കുമെന്ന് വെല്ലുവിളിച്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനി അമേഠിയില്‍ കോണ്‍ഗ്രസിന്റെ ശര്‍മ്മയോട് കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങി. ഒരുലക്ഷം വോട്ടുകള്‍ക്കായിരുന്നു തിരിച്ചടി. ഇതെല്ലാം ആര്‍എസ്എസ് സ്വാധീനമില്ലായ്മയുടെ തെളിവായി വിലയിരുത്തപ്പെടുന്നു.

സ്മൃതി ഉള്‍പ്പെടെ അനേകം കേന്ദ്രമന്ത്രിമാര്‍ക്കാണ് തിരിച്ചടിയേറ്റത്. രാമക്ഷേത്രം നിര്‍മ്മിക്കപ്പെട്ട അയോദ്ധ്യയില്‍ പോലും ബിജെപിക്ക് തോല്‍വി ഏറ്റുവാങ്ങി. അയോദ്ധ്യ വരുന്ന ഫൈസാബാദ് മണ്ഡലത്തില്‍ ബിജെപിയുടെ ലല്ലുസിംഗിനെ സമാജ്വാദി പാര്‍ട്ടിയുടെ ആവാദേശ് പ്രസാദ് തോല്‍പ്പിച്ചു. ബിജെപിക്ക് ശക്തമായ മേല്‍ക്കോയ്മയുള്ള ഉത്തര്‍പ്രദേശിലും ബിജെപിക്ക് അനേകം സീറ്റുകള്‍ നഷ്ടമായി. ഇതിന് പിന്നിലും ആര്‍എസ്എസ് അതൃപ്തിയുണ്ടെന്നാണ് വിലയിരുത്തല്‍.

 

pm narendramodi