സോണിയ കയ്യൊഴിഞ്ഞ റായ്ബറേലിയിൽ മകൻ സ്ഥാനാർത്ഥി; മണ്ഡലം കുടുംബ സ്വത്തല്ലെന്ന് നരേന്ദ്ര മോദി

കോൺഗ്രസിൻ്റെ രാജകുമാരൻ റായ്ബറേലിയിൽ മത്സരിക്കുന്നതിനായി പറന്നെത്തിയിരിക്കുകയാണ്. ഇത് തൻ്റെ അമ്മയുടെ സീറ്റാണെന്ന് പറഞ്ഞു നടക്കുകയാണ്. എന്ത് കൊണ്ടാണ് മണ്ഡലത്തിൽ ദീർഘകാലം പ്രവർത്തിച്ച ഒരു പാർട്ടി പ്രവർത്തകന് സീറ്റ് നൽകാതിരുന്നത്.

author-image
Vishnupriya
Updated On
New Update
sonia

സോണിയ ഗാന്ധി നരേന്ദ്ര മോദി

Listen to this article
0.75x 1x 1.5x
00:00 / 00:00
ന്യൂഡൽഹി:റായ്ബറേലിയെ ഉപേക്ഷിച്ച സോണിയ മണ്ഡലത്തിൽ ദീർഘകാലം പ്രവർത്തിച്ച ഒരു പ്രവർത്തകന് സീറ്റ് നൽകാതെ തൻ്റെ മകന് കൈമാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിന് ശേഷം ഒരിക്കൽ പോലും റായ്ബറേലി സന്ദർശിക്കാത്ത സോണിയ ഇപ്പോൾ സ്വന്തം മകന് വേണ്ടി വോട്ട് ചോദിക്കുകയാണ്. സോണിയ ഗാന്ധി റായ്ബറേലിയെ തഴഞ്ഞു. അവർ റായ്ബറേലിയെ ഒരു കുടുംബ സ്വത്തായാണ് കാണുന്നത്. ഈ കുടുംബം ലോകസഭ മണ്ഡലങ്ങളുടെ വില്പത്രം എഴുതിവെക്കുകയാണ്. കോൺഗ്രസിൻ്റെ രാജകുമാരൻ റായ്ബറേലിയിൽ മത്സരിക്കുന്നതിനായി പറന്നെത്തിയിരിക്കുകയാണ്. ഇത് തൻ്റെ അമ്മയുടെ സീറ്റാണെന്ന് പറഞ്ഞു നടക്കുകയാണ്. എന്ത് കൊണ്ടാണ് മണ്ഡലത്തിൽ ദീർഘകാലം പ്രവർത്തിച്ച ഒരു പാർട്ടി പ്രവർത്തകന് സീറ്റ് നൽകാതിരുന്നത്. ഇത്തരക്കാരിൽ നിന്നും ഝാർഖണ്ഡിനെ രക്ഷിക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
sonia gandhi raibeli