മുംബൈയിലെ ആദ്യ ഭൂഗര്‍ഭ മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് ഉദ്ഘാടനം ചെയ്യും. മഹാരാഷ്ട്രയിലെ ആദ്യ ഭൂഗര്‍ഭ മെട്രോ പാതയായ കൊളാബ -ബാന്ദ്ര സ്പീസ് മെട്രോ ലൈന്‍ 3 ആണ് ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. പൂര്‍ണ്ണമായും ഭൂമിക്കടിയിലൂടെ കടന്നുപോകുന്ന മെട്രോലൈന്‍ നഗരത്തിലെ ഗതാഗതകുരുക്കിന് കുറച്ചെങ്കിലും കുറവുണ്ടാക്കുമെന്നാണ് പ്രതീക്ഷ.
മെട്രോ പാതയ്‌ക്കൊപ്പം മെട്രോ കണക്റ്റ് 3 എന്ന മൊബൈല്‍ ആപ്പും പ്രധാനമന്ത്രി പുറത്തിറക്കും. ആധുനിക സൗകര്യങ്ങളടങ്ങിയ മെട്രോയിലെ യാത്രാനുഭവം വര്‍ധിപ്പിക്കാനാണ് പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. മഹാരാഷ്ട്ര സര്‍ക്കാറിന്റെ അഭിമാന പദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന തുരങ്കപാതയുടെ നിര്‍മ്മാണം തുടങ്ങിയത് 2017ല്‍ ആണ്.
അന്നു പ്രതീക്ഷിച്ചിരുന്ന ചിലവ് 27000 കോടി. എന്നാല്‍ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യുമ്പോഴേക്കും ചിലവ് 37000 കോടി രൂപയിലധികമായി. മൊത്തം 56 കിലോമീറ്റര്‍ ഭൂമിയാണ് മെട്രോക്കായി തുരന്നത്.