മുംബൈയിൽ പരസ്യബോർഡ് തകർന്ന സംഭവം; പ്രതി ഭാവിഷ് ഭിൻഡെക്കെതിരെ ബലാത്സംഗം ഉൾപ്പടെ 23 കേസുകൾ

പരസ്യബോർഡ് തകർന്ന സംഭവത്തിൽ പന്ത്നഗർ പൊലീസാണ് ഭിൻഡെക്കെതിരെ ഐ.പി.സി സെക്ഷൻ 304 പ്രകാരം കേസെടുത്തത്.അനധികൃതമായി പരസ്യബോർഡുകൾ സ്ഥാപിച്ചതിന് ഭിൻഡെക്കെതിരെ ഇതിന് മുമ്പും പൊലീസ് കേസെടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

author-image
Greeshma Rakesh
Updated On
New Update
KOL

mumbai hoarding collapse

Listen to this article
0.75x 1x 1.5x
00:00 / 00:00

മുംബൈ: മുംബൈ നഗരത്തിൽ 14 പേരുടെ മരണത്തിനിടയാക്കിയ പരസ്യബോർഡ് തകർന്ന സംഭവത്തിലെ പ്രതി ഭാവിഷ് ഭിൻഡെക്കെതിരെ ബലാത്സംഗം ഉൾപ്പടെ 23 കേസുകൾ.ബലാത്സംഗക്കേസിൽ ഇയ്യാൾ അടുത്തിടെ അറസ്റ്റിലായതായാണ് റിപ്പോർട്ട്.

പരസ്യബോർഡ് തകർന്ന സംഭവത്തിൽ പന്ത്നഗർ പൊലീസാണ് ഭിൻഡെക്കെതിരെ ഐ.പി.സി സെക്ഷൻ 304 പ്രകാരം കേസെടുത്തത്.അനധികൃതമായി പരസ്യബോർഡുകൾ സ്ഥാപിച്ചതിന് ഭിൻഡെക്കെതിരെ ഇതിന് മുമ്പും പൊലീസ് കേസെടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ജനുവരിയിൽ,  മുലുന്ദ്  പോലീസ് സ്റ്റേഷനിൽ ഫയൽ ചെയ്ത ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് ഭവേഷ് ഭിൻഡെയെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു. 2009ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും ഇയ്യാൽ മത്സരിച്ചതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.അനധികൃതമായി ഹോൾഡിങ്ങുകൾ സ്ഥാപിച്ചതിനെ തുടർന്ന് ഇയാളെ ഇന്ത്യൻ ​റെയിൽവേ കരിമ്പട്ടികയിൽ പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് മുംബൈയിൽ പരസ്യബോർഡ് തകർന്നുവീണ് 14 പേർ മരിച്ചത്.സംഭവത്തിൽ അറുപതിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. ഘാട്കോപ്പറിലെ ചെഡ്ഡാ നഗറിൽ 100 അടി ഉയരത്തിൽ സ്ഥാപിച്ച ബോർഡ് പെട്രോൾ പമ്പിനു മുകളിലേക്കു തകർന്നു വീണാണ് അപകടം. ഇരുമ്പു തൂണുകളുടെ അവശിഷ്ടങ്ങളിൽ നിന്ന് 67 പേരെ രക്ഷിച്ചിരുന്നു. 120 അടി വീതം നീളവും വീതിയുമുള്ളതാണ് തകർന്ന ഹോർഡിങ്. തൂണുകളടക്കം 250 ടൺ ഭാരമുണ്ട്.

 

Rape Case mumbai mumbai hoarding collapse