അതിഷി മന്ത്രിസഭയില്‍ മുകേഷ് അഹ്‌ലാവത് പുതുമുഖം

നിയുക്ത ഡല്‍ഹി മുഖ്യമന്ത്രി അതിഷി മന്ത്രി സഭയില്‍ നാല് മുന്‍ മന്ത്രിമാര്‍ തുടരും. ഗോപാല്‍ റായ്, കൈലാഷ് ഗഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍ എന്നിവരാണ് അതിഷി മന്ത്രിസഭയിലും തുടരുക.

author-image
Prana
New Update
atishi
Listen to this article
0.75x 1x 1.5x
00:00 / 00:00

നിയുക്ത ഡല്‍ഹി മുഖ്യമന്ത്രി അതിഷി മന്ത്രി സഭയില്‍ നാല് മുന്‍ മന്ത്രിമാര്‍ തുടരും. ഗോപാല്‍ റായ്, കൈലാഷ് ഗഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍ എന്നിവരാണ് അതിഷി മന്ത്രിസഭയിലും തുടരുക. സുല്‍ത്താന്‍പൂര്‍ മജ്‌റയില്‍ നിന്നുള്ള എംഎല്‍എ മുകേഷ് അഹ്ലാവതാണ് മന്ത്രിസഭയിലെ പുതിയ മുഖം.
കെജരിവാള്‍ മന്ത്രിസഭയില്‍ 13 വകുപ്പുകളാണ് അതിഷി വഹിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ മന്ത്രിമാര്‍ക്കിടയില്‍ വകുപ്പുകളുടെ വിഭജന മാറ്റവുമുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം.
സെപ്റ്റംബര്‍ 21 ശനിയാഴ്ചയാണ് നിയുക്ത മുഖ്യമന്ത്രി അതിഷി ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ സത്യപ്രതിജ്ഞ. മുന്‍ മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാള്‍ സ്ഥാനമൊഴിഞ്ഞതോടെയാണ് അതിഷി മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തുന്നത്.
ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ ഷീല ദീക്ഷിതിനും ബിജെപിയുടെ സുഷമ സ്വരാജിനും ശേഷം അധികാരമേല്‍ക്കുന്ന മൂന്നാമത്തെ വനിത മുഖ്യമന്ത്രിയാകും അതിഷി.

 

delhi cabinet Atishi Marlena atishi