മൈസൂരു മുഡ ഭൂമി അലോട്ട്മെന്റ് അഴിമതിക്കേസില്‍, മുഖ്യമന്ത്രിക്കെതിരെ പ്രോസിക്യൂഷന് അനുമതി നല്‍കുന്നതിന്റെ മുന്നോടിയായി കര്‍ണാടക ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെലോട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.ആക്ടിവിസ്റ്റ് ടിജെ എബ്രഹാം ജൂലൈ 25ന് ഗവര്‍ണറെ കണ്ട് സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി. ഇതനുസരിച്ചാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നോട്ടീസ് നല്‍കിയത്''നിങ്ങള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന ആരോപണങ്ങളില്‍ എന്തുകൊണ്ട് ഹരജിക്കാരന് പ്രോസിക്യൂഷന് അനുമതി നല്‍കരുത് എന്നതിന് അനുബന്ധ രേഖകള്‍ സഹിതം ഏഴ് ദിവസത്തിനകം മറുപടി സമര്‍പ്പിക്കാന്‍ ഞാന്‍ നിങ്ങളോട് നിര്‍ദ്ദേശിക്കുന്നു, ''ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
സിദ്ധരാമയ്യയുടെ ഭാര്യക്ക് ചട്ടം മറികടന്ന് വിലകൂടിയ പ്ലോട്ടുകള്‍ നല്‍കിയെന്നാണ് ആക്ഷേപം.നേരത്തെ, മുഡ അഴിമതിയെക്കുറിച്ച് ഗെഹ്ലോട്ട് ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. കടുത്ത ആരോപണങ്ങള്‍ നേരിടുന്നതിനാല്‍ സിദ്ധരാമയ്യ മന്ത്രിസഭാ അധ്യക്ഷസ്ഥാനത്തുനിന്ന് പിന്മാറിയേക്കും എന്ന് വാര്‍ത്തകളുണ്ട്.
മുഡ അഴിമതി: സിദ്ധരാമയ്യക്ക് കാരണം കാണിക്കല്‍ നോട്ടീസ്
സിദ്ധരാമയ്യയുടെ ഭാര്യക്ക് ചട്ടം മറികടന്ന് വിലകൂടിയ പ്ലോട്ടുകള്‍ നല്‍കിയെന്നാണ് ആക്ഷേപം.നേരത്തെ, മുഡ അഴിമതിയെക്കുറിച്ച് ഗെഹ്ലോട്ട് ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
New Update
00:00
/ 00:00