'മൂഡ' കേസ്; സിദ്ധരാമയ്യക്കെതിരെ ലോകായുക്ത അന്വേഷണം, ഡിസംബർ 24നകം റിപ്പോർട്ട് സമർപ്പിക്കണം

വിവരാവകാശ പ്രവർത്തക സ്‌നേഹമയി കൃഷ്ണ നൽകിയ പരാതിയിലാണ് എംപിമാർ, എംഎൽഎമാർ എന്നിവർക്കെതിരായ ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതിയാണ് ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടത്.

author-image
Greeshma Rakesh
New Update
muda case karnataka lokayukta to probe charges against cm siddaramaiah

muda case karnataka lokayukta to probe charges against cm siddaramaiah

Listen to this article
0.75x 1x 1.5x
00:00 / 00:00

ബംഗളുരു: മൈസൂരു നഗരവികസന ഭൂമിയിടപാട് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവ്. സിദ്ധരാമയ്യയുടെ ഭാര്യ ബിഎം പാർവതിക്ക് 14 പാർപ്പിട സ്ഥലങ്ങൾ അനുവദിച്ചതിൽ ക്രമക്കേട് ആരോപിച്ച് അന്വേഷണം നടത്താൻ ഗവർണർ താവർചന്ദ് ഗെലോട്ട് നൽകിയ അനുമതി ഹൈക്കോടതി ശരിവച്ചതിന് തൊട്ടുപിന്നാലെയാണ് പ്രത്യേക കോടതി ജഡ്ജി സന്തോഷ് ഗജാനൻ ഭട്ട് അന്വേഷണത്തിന് ഉത്തരവിട്ടത്.

വിവരാവകാശ പ്രവർത്തക സ്‌നേഹമയി കൃഷ്ണ നൽകിയ പരാതിയിലാണ് എംപിമാർ, എംഎൽഎമാർ എന്നിവർക്കെതിരായ ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതിയാണ് ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടത്. ഡിസംബർ 24ന് അകം അന്വേഷണറിപ്പോർട്ട് സമർപ്പിക്കാനും കോടതി പൊലീസിനോട് നിർദേശിച്ചിട്ടുണ്ട്.

1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17 എ പ്രകാരവും, 2023 ലെ ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയുടെ സെക്ഷൻ 218 പ്രകാരവുമാണ് ഗവർണർ മുഖ്യമന്ത്രിയെ വിചാരണ ചെയ്യുന്നതിനുള്ള അനുമതി നൽകിയത്. ഈ ഉത്തരവിന്റെ നിയമസാധുത ചോദ്യം ചെയ്ത് ഓഗസ്റ്റ് 19ന് സിദ്ധരാമയ്യ ഹൈക്കോടതിയെ സമീപിച്ചു. മലയാളിയായ ടി ജെ അബ്രഹാം ഉൾപ്പെടെ മൂന്നു പേർ നൽകിയ പരാതികളിലായിരുന്നു ഗവർണറുടെ നടപടി.

താൻ പ്രതിയോ പങ്കാളിയോ അല്ലാത്ത ഭൂമി ഇടപാടിൽ തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണറുടെ നടപടി ചട്ടവിരുദ്ധമാണെന്ന് കാണിച്ചായിരുന്നു സിദ്ധരാമയ്യയുടെ ഹർജി. 2014ൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെയാണ് പാർവതി മുഡയിൽ അപേക്ഷ നൽകിയത്. 2022 ജനുവരി അഞ്ചിനാണ് പാർപ്പിട സ്ഥലങ്ങൾ കൈമാറിയത്. സിദ്ധരാമയ്യയുടെ സ്വാധീനമുപയോഗിച്ചാണ് ഇവ നേടിയതെന്നും സർക്കാർ ഖജനാവിന് ഇതുവഴി 55.84 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ടി ജി അബ്രഹാം നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു.

 

Lokayukta special court CM Siddaramaiah MUDA case