ഗുജറാത്തില്‍ നിന്നും കാനഡയിലേക്ക് കുടിയേറുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായി കണക്കുകള്‍. ഗുജറാത്ത് റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നുള്ള ഡാറ്റയനുസരിച്ച് ഗുജറാത്തികള്‍ അവരുടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ സറണ്ടര്‍ ചെയ്യുന്നതില്‍ ഗണ്യമായ വര്‍ദ്ധനവ് കാണിക്കുന്നു. ദക്ഷിണ ഗുജറാത്ത് മേഖല ഒഴികെ സൂറത്ത്, നവസാരി, വല്‍സാദ്, നര്‍മ്മദ എന്നിവയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നും വ്യാപകമായി കുടിയേറ്റം നടക്കുന്നുണ്ട്. 2022ല്‍ 241 പാസ്പോര്‍ട്ടുകളായിരുന്നു സറണ്ടര്‍ ചെയ്തത്. 2023ല്‍ 485 പാസ്‌പോര്‍ട്ടുകളായി അത് ഉയര്‍ന്നു. ഇരട്ടിയായാണ് ഉയര്‍ന്നത്. 2024 മെയ് ആയപ്പോഴേക്കും പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്തവരുടെ എണ്ണം 244ല്‍ എത്തിയിരിക്കുകയാണ്.30-45 വയസ് പ്രായമുള്ള വ്യക്തികളുടെ പാസ്‌പോര്‍ട്ടുകളില്‍ ഭൂരിഭാഗവും യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യു.കെ, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ സ്ഥിരതാമസമാക്കിയവരാണെന്ന് അധികൃതരും സമ്മതിക്കുന്നു. 2014-നും 2022-നും ഇടയില്‍ ഗുജറാത്തില്‍ നിന്നുള്ള 22,300 പേര്‍ പൗരത്വം ഉപേക്ഷിച്ചുവെന്ന് പാര്‍ലമെന്ററി രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. ഇത് രാജ്യത്ത് ഏറ്റവും കൂടുതല്‍പേര്‍ പൗരത്വം ഉപേക്ഷിക്കുന്ന മൂന്നാമത്തെ സംസ്ഥാനമാക്കി ഗുജറാത്തിനെ മാറ്റി. 60,414 പേരാണ് ഡല്‍ഹിയില്‍ പൗരത്വം ഉപേക്ഷിച്ചത്.