സുരേഷ് ഗോപിയുടെയും ജോർജ് കുര്യന്റെയും വകുപ്പുകൾ ഇന്നറിയാം; കേന്ദ്രമന്ത്രിസഭായോഗം ഉടൻ

പിഎം കിസാൻ നിധിയുടെ 17ാമത് ഇൻസ്റ്റാൾമെന്റ് വിട്ടുകൊടുക്കുന്നതിനുള്ള ഫയലിലാണ് അധികാരത്തിലേറിയ ഉടൻ നരേന്ദ്ര മോദി ആദ്യം ഒപ്പുവച്ചത്.

author-image
Vishnupriya
New Update
mod

നരേന്ദ്ര മോദി രേഖകളിൽ ഒപ്പുവയ്ക്കുന്നു

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂ‍ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം ഉടൻ ആരംഭിക്കും. പുതിയ മന്ത്രിമാർക്കുള്ള മന്ത്രാലയങ്ങൾ ഏതൊക്കെയാണെന്ന് ഇന്നു വ്യക്തമാകും. പിഎം കിസാൻ നിധിയുടെ 17ാമത് ഇൻസ്റ്റാൾമെന്റ് വിട്ടുകൊടുക്കുന്നതിനുള്ള ഫയലിലാണ് അധികാരത്തിലേറിയ ഉടൻ നരേന്ദ്ര മോദി ആദ്യം ഒപ്പുവച്ചത്.

ഞായറാഴ്ച രാത്രി 7.15നാണ് രാഷ്ട്രപതി ഭവൻ അങ്കണത്തിലായിരുന്നു സത്യപ്രതി‍ജ്ഞാ ചടങ്ങ് നടന്നത്. പ്രധാനമന്ത്രിയെക്കൂടാതെ 71 പേരാണ് മന്ത്രിസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തിൽനിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനും സഹമന്ത്രിമാരായി. 30 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 5 സഹമന്ത്രിമാരും, 36 സഹമന്ത്രിമാരുമാണ് മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്.

cabinet meeting pm narendramodi