ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ വസതിയിൽ നടന്ന ഗണപതി പൂജയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയതിൽ വിമർശനം. ജനങ്ങളുടെ മനസ്സിൽ നീതിന്യായ വ്യവസ്ഥിതിയിലെ പക്ഷപാതരാഹിത്യത്തെക്കുറിച്ച് സംശയം ഉയരാൻ ഇതു കാരണമാകുമെന്നു പ്രതിപക്ഷം ആരോപിച്ചു. ശിവസേന (ഉദ്ദവ് താക്കറെ വിഭാഗം) എംപി സഞ്ജയ് റൗട്ടാണ് വിവാദത്തിന് തുടക്കമിട്ടത്.
ഭരണഘടനയുടെ സംരക്ഷകൻ രാഷ്ട്രീയ നേതാക്കളെ കാണുന്നതു ജനത്തിനുള്ളിൽ സംശയമുയാരാൻ കാരണമാകുമെന്നാണ് അദ്ദേഹം ആരോപിച്ചത്. പ്രതിപക്ഷത്തിന് അനുകൂലമായി വിധി പ്രസ്താപിക്കാത്ത കൊൽക്കത്തയിലെ വനിത ഡോക്ടറുടെ ബലാത്സംഗ കൊലപാതകം, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ ജാമ്യാപേക്ഷ എന്നിങ്ങനെ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസുകൾ ചൂണ്ടിക്കാട്ടിയായിരുന്നു സഞ്ജയ് റൗട്ടിന്റെ വിമർശനം. ആരാണ് യഥാർഥ ശിവസേന എന്നതുമായി ബന്ധപ്പെട്ട കേസ് ഡി.വൈ.ചന്ദ്രചൂഡിന്റെ പരിഗണനയിലാണ് വരാനിരിക്കുന്നതെന്നും അതിൽ പ്രധാനമന്ത്രി എതിർകക്ഷിയായതിനാൽ വിധിയിൽ ആശങ്കയുണ്ടെന്നും റൗട്ട് കുറ്റപ്പെടുത്തി.