വീര്‍ സവര്‍ക്കര്‍ മഹാരാഷ്ട്രയുടെ അഭിമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയില്‍ മഹായുതി സഖ്യത്തിന് വേണ്ടി പ്രചാരണത്തിനെത്തിയപ്പോളായിരുന്നു മോദിയുടെ പരാമര്‍ശം. സവര്‍ക്കറിന് പുറമെ ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയെയും മോദി പുകഴ്ത്തിപ്പറഞ്ഞു.
സവര്‍ക്കറും ബാല്‍ താക്കറെയും മഹാരാഷ്ട്രയുടെ ബിംബങ്ങളാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇരുവരെയും പുകഴ്ത്താന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധിയെ 'യുവരാജ്' എന്ന് വിളിച്ച് കളിയാക്കിയ മോദി, സഖ്യകക്ഷികള്‍ സവര്‍ക്കറെക്കുറിച്ച് ഒരക്ഷരം പറയരുതെന്ന് രാഹുലിനെ ഭീഷണിപ്പെടുത്തിയിരിക്കുകയാണെന്നും കളിയാക്കി. മഹാ വികാസ് അഘാടി നേതാക്കളായ ഉദ്ധവ് താക്കറെയോടും ശരദ് പവാറിനോടും, രാഹുലിനെക്കൊണ്ട് സവര്‍ക്കറെ പുകഴ്ത്തിപ്പറയിക്കാന്‍ മോദി വെല്ലുവിളിക്കുകയും ചെയ്തു.
പ്രസംഗത്തിലുടനീളം കോണ്‍ഗ്രസിനെയും മഹാ വികാസ് അഘാടി സഖ്യത്തെയും കണക്കറ്റ് വിമര്‍ശിക്കുകയാണ് മോദി ചെയ്തത്. വികസന വിരോധികളായ മഹാവികാസ് അഘാഡിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്ന് മോദി പറഞ്ഞു. 370ാം അനുച്ഛേദം പുനഃസ്ഥാപിച്ച് അംബേദ്കറുടെ ഭരണഘടനാ ലക്ഷ്യങ്ങള്‍ വീണ്ടും തകര്‍ക്കാനാണ് കോണ്‍ഗ്രസ് സഖ്യം ശ്രമിക്കുന്നത്. അത് താന്‍ അനുവദിക്കില്ല. കള്ളക്കഥകള്‍ പറഞ്ഞാണ് കര്‍ണാടകത്തിലും തെലങ്കാനയിലും ഹിമാചല്‍പ്രദേശിലും അധികാരത്തില്‍ എത്തിയതെന്നും അതോടെ പറഞ്ഞ വാഗ്ദാനങ്ങളെല്ലാം കോണ്‍ഗ്രസ് മറന്നുവെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. മറ്റ് പാര്‍ട്ടികളുടെ സഹായമില്ലാതെ എവിടെയും വിജയിക്കാന്‍ കോണ്‍ഗ്രസിന് പറ്റുന്നില്ലെന്നും അതുകൊണ്ടുതന്നെ എസ്‌സി, എസ് ടി, ഒബിസി വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
സവര്‍ക്കറും ബാല്‍ താക്കറെയും മഹാരാഷ്ട്രയുടെ അഭിമാനമെന്ന് മോദി
മഹാരാഷ്ട്രയില്‍ മഹായുതി സഖ്യത്തിന് വേണ്ടി പ്രചാരണത്തിനെത്തിയപ്പോളായിരുന്നു മോദിയുടെ പരാമര്‍ശം. സവര്‍ക്കറിന് പുറമെ ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയെയും മോദി പുകഴ്ത്തിപ്പറഞ്ഞു.
New Update