ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ 72 അംഗ മന്ത്രിസഭയിൽ കാബിനറ്റ് റാങ്കുള്ള രണ്ടു പേർ ഉൾപ്പെടെ ഏഴ് വനിതകൾ.മുൻ കേന്ദ്രമന്ത്രി നിർമല സീതാരാമൻ, ബിജെപി എംപിമാരായ അന്നപൂർണാ ദേവി, ശോഭ കരന്ദ്‌ലാജെ, രക്ഷാ ഖഡ്‌സെ, സാവിത്രി താക്കൂർ, നിമുബെൻ ബംഭാനിയ, അപ്നാദൾ എംപി അനുപ്രിയ പട്ടേൽ എന്നിവരാണ് പുതിയ മന്ത്രിസഭയിലെ വനിതാ മന്ത്രിമാർ.ഇന്നലെ വൈകിട്ട് രാഷ്ട്രപതി ഭവനിൽ നടന്ന പ്രൗഢമായ ചടങ്ങിൽ നിർമല സീതാരാമനും അന്നപൂർണാ ദേവിയും കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.
ജൂൺ അഞ്ചിന് പിരിച്ചുവിട്ട മുൻ മന്ത്രിസഭയിൽ പത്ത് വനിതാ മന്ത്രിമാരുണ്ടായിരുന്നു.മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, സഹമന്ത്രി ഭാരതി പവാർ, സാധ്വി നിരഞ്ജൻ ജ്യോതി, ദർശന ജർദോഷ്, മീനാക്ഷി ലേഖി, പ്രതിമ ഭൂമിക് എന്നിവരാണ് കൗൺസിലിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. അമേഠിയിലും ദണ്ഡോരിയിലും യഥാക്രമം ഇറാനിക്കും പവാറിനും സീറ്റ് നഷ്ടപ്പെട്ടു. ജ്യോതി, ജർദോഷ്, ലേഖി, ഭൂമിക് എന്നിവരെ ബിജെപി ഇത്തവണ രംഗത്തിറക്കിയില്ല.
അതെസമയം തിരഞ്ഞെടുപ്പിൽ വിജയിച്ച അന്നപൂർണാ ദേവി, ശോഭ കരന്ദ്‌ലാജെ, രക്ഷാ ഖഡ്‌സെ, സെഹ്‌രാവത്, അനുപ്രിയ പട്ടേൽ എന്നിവർ പുതിയ മന്ത്രിസഭയിൽ ചേർന്നു.ഈ വർഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആകെ 74 വനിതകളാണ് വിജയിച്ചത്. 2019-ൽ തിരഞ്ഞെടുക്കപ്പെട്ട 78ൽ നിന്ന് നേരിയ കുറവാണ് ഇത്തവണയുള്ളത്.ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ള രണ്ട് ടേമുകൾക്ക് ശേഷം ഒരു പുതിയ സഖ്യസർക്കാരിന് തുടക്കമിട്ടുകൊണ്ടാണ് നരേന്ദ്ര മോദി അദ്ദേഹത്തിൻ്റെ 71 മന്ത്രിമാരുമൊത്ത് ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തത് .2014ൽ മോദിയുടെ ആദ്യ ടേമിൽ എട്ട് വനിതാ മന്ത്രിമാരായിരുന്നു. അദ്ദേഹത്തിൻ്റെ രണ്ടാം ടേമിൽ ആറ് വനിതകൾ സത്യപ്രതിജ്ഞ ചെയ്തു. 17-ാം ലോക്‌സഭയുടെ അവസാനത്തോടെ പത്ത് വനിതാ മന്ത്രിമാരുണ്ടായിരുന്നു.