കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ, 200-ല്‍ അധികം റെയില്‍വേ അപകടങ്ങളാണ് ഉണ്ടായത്. അതില്‍ 351 പേര്‍ മരിക്കുകയും 970 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ത്യന്‍ റെയില്‍വേയുടെ 17 സോണുകളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍.
റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ബുധനാഴ്ച കൊല്‍ക്കത്ത ആസ്ഥാനമായുള്ള പൊതുമേഖലാ സ്ഥാപനമായ ബ്രെയ്ത്ത്വെയ്റ്റ് ആന്‍ഡ് കമ്പനിയുടെ പരിശോധനയ്ക്കിടെ പറഞ്ഞത്, 10 വര്‍ഷം മുമ്പ് പ്രതിവര്‍ഷം 171 അപകടങ്ങള്‍ നടന്നിരുന്നെങ്കില്‍ ഇപ്പോള്‍ അത് 40 അപകടങ്ങളായി കുറഞ്ഞു എന്നാണ്. 2019-20 മുതല്‍ 2023-24 വരെയുള്ള അഞ്ച് വര്‍ഷത്തിനിടെ റെയില്‍വേ നഷ്ടപരിഹാരമായി 32 കോടി രൂപ വിതരണം ചെയ്തു. ഇതില്‍ 26.83 കോടി രൂപ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്കും 7 കോടി പരിക്കേറ്റവര്‍ക്കും നല്‍കി. പരിക്കുകള്‍, ജീവഹാനി, റെയില്‍ ഗതാഗതം തടസ്സപ്പെടുത്തല്‍, റെയില്‍വേയുടെ വസ്തുവകകള്‍ക്ക് നാശനഷ്ടം എന്നിവയുള്‍പ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങളുള്ള ട്രെയിന്‍ അപകടം സംഭവിക്കാനുള്ള പ്രധാന കാരണം പാളം തെറ്റല്‍, കൂട്ടിയിടി, തീപിടിത്തം തുടങ്ങിയവയാണ്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന ബാലസോര്‍ ട്രിപ്പിള്‍ ട്രെയിന്‍ ദുരന്തം ഉള്‍പ്പെടെ 10 അപകടങ്ങളില്‍ 297 പേര്‍ മരിക്കുകയും 637 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഈസ്റ്റ് കോസ്റ്റ് റെയില്‍വേ സോണില്‍ 15 അപകടങ്ങളിലായി 20 പേര്‍ മരിക്കുകയും 79 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. ഈ വര്‍ഷം ആദ്യം ജൂലൈയില്‍ നടന്ന കാഞ്ചന്‍ജംഗ എക്സ്പ്രസ് അപകടമാണ് ഏറ്റവും ഒടുവിലത്തെ പ്രധാന അപകടം.
സെന്‍ട്രല്‍ റെയില്‍വേ സോണില്‍ 22 അപകടങ്ങളിലായി ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈസ്റ്റേണ്‍ റെയില്‍വേയില്‍ 12 അപകടങ്ങളിലായി ഒരാള്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തപ്പോള്‍, ഈസ്റ്റ് സെന്‍ട്രല്‍ സോണില്‍ 18 അപകടങ്ങളിലായി എട്ട് മരണങ്ങളും 33 പേര്‍ക്ക് പരിക്കുമേറ്റു. സൗത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ 12 അപകടങ്ങളില്‍ ഒരാള്‍ മരിക്കുകയും 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തപ്പോള്‍ സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ സോണില്‍ ഒമ്പത് അപകടങ്ങളില്‍ മൂന്ന് മരണങ്ങളും ആറ് പരിക്കുകളും റിപ്പോര്‍ട്ട് ചെയ്തു. നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേയില്‍ ഒമ്പത് അപകടങ്ങളും ഒമ്പത് മരണങ്ങളും 45 പേര്‍ക്ക് പരിക്കും സംഭവിച്ചപ്പോള്‍ നോര്‍ത്ത് വെസ്റ്റേണ്‍ സോണില്‍ 70 പേര്‍ക്ക് പരിക്കേറ്റു. വെസ്റ്റ് സെന്‍ട്രല്‍ സോണില്‍ ഏഴ് അപകടങ്ങളും ഒരു മരണവും ,ഒമ്പത് പരിക്കുകളും റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ വെസ്റ്റേണ്‍ സോണില്‍ 12 അപകടങ്ങളും മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
രണ്ട് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത നോര്‍ത്ത് ഈസ്റ്റേണ്‍ സോണ്‍, മൂന്ന് അപകടങ്ങള്‍ നടന്ന കൊങ്കണ്‍ റെയില്‍വേ, യഥാക്രമം ഒമ്പത്, നാല് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സൗത്ത് വെസ്റ്റേണ്‍, ദക്ഷിണ റെയില്‍വേ സോണുകള്‍ എന്നിവ സുരക്ഷിത മേഖലകളില്‍ ഉള്‍പ്പെടുന്നു. റെയില്‍വേ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കു പങ്കിട്ട ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍ .