'രാഷ്ട്രീയത്തിലേതു പോലെ സംഗീതത്തിലും മതം കലർത്തരുത് ': ടി.എം.കൃഷ്ണയ്ക്ക് പിന്തുണയുമായി എം.കെ.സ്റ്റാലിൻ

സംഗീത അക്കാദമിയുടെ സംഗീതകലാനിധി പുരസ്കാരം ടി.എം.കൃഷ്ണയ്ക്കു നൽകിയതിനു പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ.

author-image
Rajesh T L
New Update
mk stalin

mk stalin

Listen to this article
0.75x 1x 1.5x
00:00 / 00:00

ചെന്നൈ : സംഗീത അക്കാദമിയുടെ സംഗീതകലാനിധി പുരസ്കാരം ടി.എം.കൃഷ്ണയ്ക്കു നൽകിയതിൽ പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. രാഷ്ട്രീയത്തിൽ മതം കലർത്തിയത് പോലെ സംഗീതത്തിലും മതത്തെ കുട്ടികലർത്തരുത് പെരിയാറിന്റെ ആശയങ്ങളുടെ പേരിൽ കൃഷ്ണയെ എതിർക്കുന്നത് തെറ്റാണെന്നും എം കെ സ്റ്റാലിൻ പറഞ്ഞു . കൃഷ്ണയ്ക്കും അക്കാദമിക്കും അഭിനന്ദനങ്ങളും മുഖ്യമന്ത്രി അറിയിച്ചു . 

ടി.എം. കൃഷ്ണയ്ക്കു പുരസ്കാരം  നൽകിയതിനെ എതിർത്തു കൊണ്ട് നിരവധി കർണാടക സംഗീതജ്ഞർ രംഗത്തുവന്നിരുന്നു. കർണാടക സംഗീതത്തിലെ പ്രഗൽഭരായ ത്യാഗരാജനെയും എം.എസ്.സുബ്ബലക്ഷ്മിയെയും അപമാനിക്കുന്ന  തരത്തിലുള്ള  മുൻപ് നിലപാടുകൾ കൃഷ്ണ സ്വീകരിച്ചിരുന്നുവെന്നതായിരുന്നു പ്രതിഷേധക്കാരുടെ വാദം .  പ്രതിഷേധക്കാർക്ക് ബിജെപി പിന്തുണ   അറിയിചിരുന്നു . അതിനു പിന്നാലെയാണ് സ്റ്റാലിൻ നിലപാട് അറിയിച്ചത്.  

 ഡിസംബറിൽ നടക്കുന്ന സംഗീത അക്കാദമിയുടെ വാർഷിക സംഗീതോത്സവം ബഹിഷ്കരിക്കുമെന്നു രഞ്ജിനി-ഗായത്രി സഹോദരിമാർ പ്രതിഷേ ധ സൂചകമായി പ്രഖ്യാപിച്ചിരുന്നു. തൃശ്ശൂർ സഹോദരനായ ശ്രീകൃഷ്ണ മോഹൻ - രാംകുമാർ മോഹൻ എന്നിവരും ഗായകൻ വിശാഖ ഹരിയും ഉൾപ്പെടെയുള്ള നിരവധി സംഗീതജ്ഞർ കൃഷ്ണയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട് . പ്രതിഷേധ സൂചകമായി, 2017ൽ മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്കാരം ലഭിച്ച ചിത്രവീണ രവികിരൺ  പുരസ്കാരം തിരികെ നൽകുമെന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചു.

mkstalin tm krishna music academy