മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഐപിഒ ഒക്ടോബർ 28ന് ;ലിസ്റ്റിങ് അബുദാബി എക്സ്ചേഞ്ചിൽ...

കാത്തിരുപ്പുകൾക്ക് വിരാമമിട്ട് മലയാളി വ്യവസായി എംഎ യുസുഫലിയുടെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ് ശൃംഖലകളിലൊന്നായ ലുലു റീറ്റെയ്ൽ ഹോൾഡിങ് പ്രാരംഭ ഓഹരി വിൽപന (ഐപിഒ) ഒക്ടോബർ 28ന് ആരംഭിക്കും.

author-image
Rajesh T L
New Update
df

കാത്തിരുപ്പുകൾക്ക്  വിരാമമിട്ട്  മലയാളി  വ്യവസായി  എംഎ  യുസുഫലിയുടെ  ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ് ശൃംഖലകളിലൊന്നായ    ലുലു റീറ്റെയ്ൽ ഹോൾഡിങ് പ്രാരംഭ ഓഹരി വിൽപന  (ഐപിഒ) ഒക്ടോബർ 28ന് ആരംഭിക്കും.

ഈ വർഷത്തെ യുഎഇയിലെ ഏറ്റവും വലിയ ഐപിഒ ആയിരിക്കും ഇതെന്നാണ്   ബാങ്കർമാർ പറയുന്നത്.അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പ് 25% ഓഹരികൾ  ഐപിഒയിലൂടെ  വിറ്റഴിക്കും.അതിൽ   10% ഓഹരികൾ ചെറുകിട നിക്ഷേപകർക്കായി  മാറ്റിവയ്ക്കും.89% ഓഹരികൾ  അർഹരായ  നിക്ഷേപ സ്ഥാപനങ്ങൾക്കും ബാക്കി വരുന്ന  ഒരു ശതമാനം ലുലുവിന്റെ ജീവനക്കാർക്കുമാണ്  നൽകുന്നത്.ഒക്‌ടോബർ 28 മുതൽ നവംബർ 5 വരെ നടക്കുന്ന ലിസ്റ്റിംഗ് 258.2  കോടി   ഓഹരികളാണ്   വാഗ്ദാനം ചെയ്യുന്നത്,

നവംബർ 14 ന് അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചിൽ വ്യാപാരം ആരംഭിക്കുമെന്ന് ലുലുവിൻ്റെ ഐപിഒ രേഖ കാണിക്കുന്നു.25 ശതമാനം ഓഹരികൾക്കായി   180  കോടി  ഡോളറാണ് ലക്ഷ്യം.അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിൽ  .14 നു  ലിസ്റ്റ്  ചെയ്യും.

റീറ്റെയ്ൽ നിക്ഷേപകർക്കും ക്യുഐബിക്കും  പരമാവധി  1,000 ഓഹരികൾക്ക് അപേക്ഷ നൽകാം . അർഹരായ  ജീവനക്കാർക്ക് പരമാവധി  2000  ഓഹരികൾ ഉറപ്പു   വരുത്തും.ഐപിഒ  തുടങ്ങുന്നതിനു  മുൻപ്  ഓഹരി  വില തീരുമാനിക്കും.റീറ്റെയ്ൽ നിക്ഷേപകർക്ക്  ഏറ്റവും കുറഞ്ഞ   സബ്സ്ക്രിപ്ഷൻ തുക 5,000 ദിർഹമാണ് (1.14 ലക്ഷം രൂപ)

മിഡിൽ  ഈസ്റ്റിൽ   ഇനിയുള്ള അഞ്ചു വർഷങ്ങളിൽ 10000  കോടി  രൂപയുടെ വ്യാപാര സാധ്യതകളാണ്  ലുലു   ലക്ഷ്യമിടുന്നത്. ഇപ്പോൾ  നടക്കാനിരിക്കുന്ന ഏറ്റവും വലിയ ഓഹരി വില്പന  ലുലുവിന്റെതായിരിക്കും. ഓഹരികളുടെ ഇഷ്യു  റേറ്റ്  ഒക്ടോബർ  28നാണ്  തീരുമാനിക്കുന്നത്. മൂന്ന്  ഘട്ടങ്ങളായാണ് ഓഹരി വില്പന നടക്കുന്നത്. ഒന്നാം  ഘട്ടത്തിൽ  25.82 കോടി  ഓഹരിയും , രണ്ടാം  ഘട്ടം  229.18 കോടി  ഓഹരിയും മൂന്നാം  ഘട്ടം 2.5 കോടി  ഓഹരിയുമാണ് കിട്ടുക.

ഗൾഫ്  രാജ്യങ്ങൾക്ക്  പുറമെ   ഇന്ത്യ, ഈജിപ്റ്റ്, ഇൻഡോനേഷ്യ എന്നീ   രാജ്യങ്ങളിലും  260ൽ പരം  ഹൈപ്പർമാർക്കറ്റുകളും 20ലേറെ   ഷോപ്പിങ് മാളുകളൊക്കെയുള്ള   റീറ്റെയ്ൽ ശൃംഖലയാണ് ലുലു ഗ്രൂപ്പ്. 
രണ്ടു വർഷങ്ളായി   ഐപിഒ  നടത്തുന്നതുമായി  ബന്ധപ്പെട്ട   പദ്ധതികൾ ലുലു ഗ്രൂപ്പ് നടത്തിവരികയാണ് .ഇന്ന്  റോഡ്  ഷോ  ആരംഭിക്കും.നിലവിലെ സ്റ്റോറുകളിൽ നിന്നുള്ള വിൽപ്പന വളർച്ച, ഗ്രൂപ്പിൻ്റെ സ്റ്റോർ ശൃംഖലയുടെ വിപുലീകരണം  ഇതിന്റെയെല്ലാം  ഓൺലൈൻ  വളർച്ചയാണ്     വരുമാനത്തിലെ വാർഷിക വർദ്ധനവിന് പ്രാഥമികമായി കാരണമായത്.2022ലെ  കണക്കനുസരിച്ച് ലുലുവിന്റെ  വാർഷിക വിറ്റുവരവ്'800 കോടി ഡോളറാണ്   അതായത്  ഇന്ത്യൻ റുപ്പി  66,000 കോടി രൂപ. 65,000  ജീവനക്കാരുള്ളതും  ലുലു  ഗ്രൂപ്പിന്റെ നേട്ടമാണ്.മലയാളികളാണ്  അധികവും.മിഡിൽ  ഈസ്റ്റ്  രാജ്യങ്ങളിലും    മറ്റു രാജ്യങ്ങളിലും  വിപണി    വികസിപ്പിക്കാനായിരിക്കും   ഐപിഒയിൽ നിന്നും സമാഹരിക്കുന്ന തുക ലുലു  ഗ്രൂപ്പ്  ഉപയോഗപ്പെടുത്തുക.

Lulu group ipo lulu mall hypermarket UAE lulu group lulugroup