മെഡിക്കല്‍ ഇന്‍ഷുറന്‍സ്: ഏകജാലക പോര്‍ട്ടല്‍ വികസിപ്പിക്കാന്‍ കേന്ദ്രം

ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ വേഗത്തില്‍ കൈകാര്യംചെയ്യാന്‍ ആശുപത്രികളെ സഹായിക്കുന്ന പോര്‍ട്ടല്‍ വഴി രോഗികള്‍ക്ക് വേഗത്തില്‍ ക്ലെയിം ലഭ്യമാക്കാന്‍ സാധിക്കും.

author-image
Rajesh T L
New Update
medical

medical insurance one time portal

Listen to this article
0.75x 1x 1.5x
00:00 / 00:00

മെഡിക്കല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ ക്ലെയിമുകള്‍ ഏകീകരിക്കാന്‍ ഏകജാലക പോര്‍ട്ടല്‍ വികസിപ്പിക്കാനൊരുങ്ങി കേന്ദ്ര ആരോഗ്യമന്ത്രാലയം.രാജ്യത്തുടനീളമുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ ക്ലെയിമുകള്‍ ഏകീകരിക്കാന്‍ ദേശീയ ആരോഗ്യ അതോറിറ്റിക്ക്  കീഴിലാകും ആരോഗ്യ മന്ത്രാലയം ഏകജാലക പോര്‍ട്ടല്‍ വികസിപ്പിക്കുക.നിലവില്‍, ഓരോ സ്വകാര്യ ഇന്‍ഷുറന്‍സ് ദാതാക്കള്‍ക്കും അവരുടേതായ പ്രത്യേക പോര്‍ട്ടലുകളാണുള്ളത്. അതിനുപകരം വിവിധ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്നതാണ് പുതിയ പോര്‍ട്ടല്‍.നാഷണല്‍ ഹെല്‍ത്ത് ക്ലെയിംസ് എക്‌സ്‌ചേഞ്ച് എന്ന് പേരിട്ട പുതിയ പോര്‍ട്ടല്‍ രാജ്യത്തുടനീളമുള്ള 200-ലധികം ആശുപത്രികളെയും അമ്പതിലധികം മെഡിക്കല്‍ ഇന്‍ഷുറന്‍സ് ദാതാക്കളെയും ഒരു കുടക്കീഴിലെത്തിക്കും.
ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ വേഗത്തില്‍ കൈകാര്യംചെയ്യാന്‍ ആശുപത്രികളെ സഹായിക്കുന്ന പോര്‍ട്ടല്‍ വഴി രോഗികള്‍ക്ക് വേഗത്തില്‍ ക്ലെയിം ലഭ്യമാക്കാന്‍ സാധിക്കും. 

 

medical insurance