കൊയിലാണ്ടി മത്സ്യബന്ധന തുറമുഖത്തുനിന്ന് പോയ മത്സ്യത്തൊഴിലാളികള്‍ കടലില്‍ കുടുങ്ങി. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. തുടര്‍ന്ന് മറൈന്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെത്തിയാണ് മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത്. മത്സ്യബന്ധനത്തിനിടെ കാലാവസ്ഥ മോശമായിരുന്നു. ഉയര്‍ന്ന തിരമാലയിലും കടലാക്രമണത്തിലുംപെട്ട മത്സ്യത്തൊഴിലാളികളുടെ ബോട്ടിന്റെ എഞ്ചിനും തകരാറിലായതോടെ ഇവര്‍ കടലില്‍ കുടുങ്ങുകയായിരുന്നു.
തീരത്ത് നിന്ന് ഏകദേശം 7 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു ഇവര്‍ കുടുങ്ങിയത്. 25 ഓളം മത്സ്യത്തൊഴിലാളികളായിരുന്നു ബോട്ടിലുണ്ടായിരുന്നത്. മറൈന്‍ എന്‍ഫോഴ്സ്മെന്റിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മത്സ്യത്തൊഴിലാളികളെ സുരക്ഷിതരായി കരയ്ക്കെത്തിച്ചു.