ഝാർഖണ്ഡിൽ നാല് മാവോവാദികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; രണ്ടുപേരെ പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു

രണ്ടുദിവസം മുൻപ് ഛത്തീസ്ഗഢിൽ എട്ട് മാവോവാദികളെ ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. ഏറ്റുമുട്ടലിനിടെ ഒരു ജവാൻ വീരമൃത്യുവരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

author-image
Anagha Rajeev
New Update
s
Listen to this article
0.75x 1x 1.5x
00:00 / 00:00

റാഞ്ചി: ഝാർഖണ്ഡിൽ പോലീസും മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോവാദികൾ കൊല്ലപ്പെട്ടു. വെസ്റ്റ് സിങ്ബും ജില്ലയിൽ തിങ്കളാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. ടൊന്റോ, ​ഗൊയിൽകെര മേഖലയിലായിരുന്നു സംഭവം. വെടിവെപ്പിൽ നാല് മാവോവാദികൾ കൊല്ലപ്പെട്ടതായും രണ്ടുപേരെ അറസ്റ്റു ചെയ്തെന്നും ഐ.ജി. ഹമോർ വി.ഹോംങ്കർ പറഞ്ഞു.

രണ്ടുദിവസം മുൻപ് ഛത്തീസ്ഗഢിൽ എട്ട് മാവോവാദികളെ ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. ഏറ്റുമുട്ടലിനിടെ ഒരു ജവാൻ വീരമൃത്യുവരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നാരായൺപുർ ജില്ലയിലെ അബുജമാദ് മേഖലയിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്.

ജില്ലാ റിസർവ് ഗാർഡ്‌സിന്റെയും പ്രത്യേക ദൗത്യസംഘത്തിന്റെയും നേതൃത്വത്തിൽ നാരായൺപുർ, കൊണ്ടഗാവ്, കാങ്കേർ, ദന്തേവാഡ എന്നിവിടങ്ങളിലാണ് മാവോവാദികൾക്കെതിരായ സംയുക്ത ഓപ്പറേഷൻ നടന്നിരുന്നത്. മൂന്നുദിവസമായി മേഖലയിലെ വിവിധയിടങ്ങളിൽ മാവോവാദികളുമായി ഏറ്റുമുട്ടൽ നടന്നുവരികയായിരുന്നു.

 

maoist attack