മെയ്തേയി- കുക്കി വിഭാഗങ്ങള്‍ തമ്മിലുളള ഏറ്റുമുട്ടല്‍ വീണ്ടും ആരംഭിച്ചു

144 ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വെടിവെപ്പ്, ബോംബ് സ്ഫോടനങ്ങള്‍, തീയിടല്‍ എന്നിവയെല്ലാം ജിരിബാമില്‍ തുടരുന്നുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെങ്കിലും മണിപ്പൂരില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്.

author-image
Rajesh T L
New Update
po

Manipur news live update

മണിപ്പൂരിലെ ജിരിബാം ജില്ലയില്‍ മെയ്തേയി- കുക്കി വിഭാഗങ്ങള്‍ തമ്മിലുളള ഏറ്റുമുട്ടല്‍ വീണ്ടും ആരംഭിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി അസം അതിര്‍ത്തിയിലുള്ള മണിപ്പൂരിലെ ജിരിബാമില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ജില്ലയില്‍ 144 ഏര്‍പ്പെടുത്തിയിട്ടുണ്ട്.

manipur attack